കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം. മൂന്ന് ചുമട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. ജോലിക്കിടെ വിശ്രമിക്കാനായി കെട്ടിട്ടത്തിൻ്റെ വരാന്തയിൽ ഇരുന്ന ലോഡിങ് തൊഴിലാളികളാണ് മരണപ്പെട്ടതെന്നാണ് വിവരം. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. ആകെ അഞ്ച് പേരാണ് അപകടമസമയത്ത് കെട്ടിട്ടത്തിൻ്റെ വരാന്തയിലുണ്ടായിരുന്നത്.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബിം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും ഉണ്ട്. ലോഡിങ് തൊഴിലാളികൾ വിശ്രമിക്കാനും മറ്റുമായി ഇരിക്കുന്ന സ്ഥലമാണിത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്. ഈ കെട്ടിടം ഒഴിയാൻ കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നുവെന്നാണ് വിവരം.




