EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദിവ്യ സ്പന്ദന ആരോഗ്യത്തോടെ ഇരിക്കുന്നു, മരണവാർത്ത തള്ളി കോണ്ഗ്രസ് നേതൃത്വം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദിവ്യ സ്പന്ദന ആരോഗ്യത്തോടെ ഇരിക്കുന്നു, മരണവാർത്ത തള്ളി കോണ്ഗ്രസ് നേതൃത്വം
News

ദിവ്യ സ്പന്ദന ആരോഗ്യത്തോടെ ഇരിക്കുന്നു, മരണവാർത്ത തള്ളി കോണ്ഗ്രസ് നേതൃത്വം

Web Desk
Last updated: September 6, 2023 5:20 PM
Web Desk
Published: September 6, 2023
Share

ബെംഗളൂരു: നടിയും കോണ്ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന മരിച്ചതായുള്ള വാർത്തകൾ തള്ളി കോണ്ഗ്രസ് നേതൃത്വം. നടി ആരോഗ്യത്തോടെ ഇരിക്കുന്നതായി തമിഴ്നാട് കോണ്ഗ്രസ് നേതാവ് കെ.ടി.എൽ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. രാഷ്ട്രീയനേതാവും നടിയുമായ ദിവ്യ സ്പന്ദന മരണപ്പെട്ടതായി ചില ഓണ്ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി കോണ്ഗ്രസ് നേതൃത്വം രംഗത്ത് എത്തിയത്.

നമ്മുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ടീം അധ്യക്ഷയായ ദിവ്യ സ്പന്ദന ആരോഗ്യവതിയായി ഇരിക്കുന്നു. അവരെ പറ്റി പടരുന്ന ചില അഭ്യൂഹങ്ങളും ടിവി ചാനൽ വാർത്തകളും നൂറ് ശതമാനം തെറ്റാണ്… – പാർട്ടി നേതൃത്വം ട്വീറ്റിലൂടെ വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുട‍ർന്ന് ദിവ്യ സ്പന്ദന മരിച്ചു എന്ന തരത്തിൽ എക്സിൽ (ട്വിറ്റ‍ർ) അടക്കം നിരവധി പോസ്റ്റുകൾ ഷെയ‍ർ ചെയ്യപ്പെട്ടിരുന്നു. ദിവ്യ സ്പന്ദനയുടെ ആരാധകരടക്കം വ്യാജവാ‍ർത്തയ്ക്ക് പിന്നാലെ ആശങ്ക രേഖപ്പെടുത്തിയതോടെയാണ് കോൺ​ഗ്രസ് നേതൃത്വം അഭ്യൂഹങ്ങങ്ങൾക്കും വ്യാജവാ‍ർത്തകൾക്കും അറുതി വറുത്തിയത്.

രമ്യ എന്ന പേരിൽ അറിയപ്പെടുന്ന നടി ദിവ്യ സ്പന്ദന കന്നഡ സിനിമയിലൂടെയാണ് അഭിനയരം​ഗത്തേക്ക് എത്തുന്നത്. 2003-ൽ പുനീത് രാജ്കുമാറിന്റെ നായികയായിട്ടായിരുന്നു ദിവ്യയുടെ അഭിനയരം​ഗത്തേക്കുള്ള പ്രവേശനം. വൈകാതെ കുത്ത് എന്ന സിനിമയിലൂടെ അവ‍ർ തമിഴ് സിനിമാരം​ഗത്തേക്കും പ്രവേശിച്ചു. രമ്യ എന്ന പേരിലായിരുന്നു നടിയുടെ കോളിവുഡ് എൻട്രി. തുട‍ർന്നുള്ള വ‍ർഷങ്ങളിൽ ഇരുഭാഷകളിലും മുൻനിര നായകനടൻമാ‍ർക്കൊപ്പം നിരവധി ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചു. വാരണം ആയിരം എന്ന ചിത്രത്തിലെ ദിവ്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

2013-ൽ അഭിനയരം​ഗം വിടുന്നതായും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും രമ്യ പ്രഖ്യാപിച്ചു. 2014-ലെ തെരഞ്ഞെടുപ്പിൽ ക‍ർണാടകയിലെ മാണ്ഡ്യയിൽ നിന്നും മത്സരിച്ച രമ്യ വിജയിച്ചു. വൈകാതെ കോൺ​ഗ്രസ് പാ‍ർട്ടിയുടെ സമൂഹ്യമാധ്യമങ്ങളുടെ മേൽനോട്ട ചുമതല അവർ ഏറ്റെടുത്തു.

Our beloved Former Social Media Chairperson Ms. @divyaspandana is ABSOLUTELY FINE. Rumors and some TV channel news are 100% WRONG. #Verified #DivyaSpandana pic.twitter.com/VuBvwhCzrP

— KTL (@K_T_L) September 6, 2023

TAGGED:CongressDivya SpandanaKarnatakaKarnataka PCCKuthu Remyaദിവ്യ സ്പന്ദനയുടെ മരണവാർത്ത തള്ളി കോൺഗ്രസ്
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സ്വാതന്ത്ര്യദിനത്തിൽ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ

August 15, 2022
NewsUncategorized

മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും

July 6, 2024
News

വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ പല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, വധശ്രമത്തിന് കേസ്

January 7, 2024
News

പൗരത്വം നിയമം തടയാൻ കേരളത്തിനോ ബം​ഗാളിനോ സാധിക്കില്ല: അമിത് ഷാ

March 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?