EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി
News

ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി

Web News
Last updated: July 6, 2023 7:41 AM
Web News
Published: July 6, 2023
Share

മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ന് രാവിലെ മുഖ്യമന്ത്രി ഭോപ്പാലിലെ വസതിയില്‍ വെച്ചാണ് ദശ്മത് റാവത്ത് എന്ന യുവാവിന്റെ കാല്‍ മുഖ്യമന്ത്രി കഴുകിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

യുവാവിനെ കസേരയിലിരുത്തി കാല്‍ കഴുകിയ ശേഷം യുവാവിന് മധുരവും ഗണപതി വിഗ്രഹവും നല്‍കി. കഴുത്തില്‍ മാലയും അണിയിച്ചു. തുടര്‍ന്ന് യുവാവുമായി സംസാരിക്കുന്നതും എ.എന്‍.ഐ പങ്കുവെച്ച വീഡിയോയില്‍ കാണാം.

यह वीडियो मैं आपके साथ इसलिए साझा कर रहा हूँ कि सब समझ लें कि मध्यप्रदेश में शिवराज सिंह चौहान है, तो जनता भगवान है।

किसी के साथ भी अत्याचार बर्दाश्त नहीं किया जायेगा। राज्य के हर नागरिक का सम्मान मेरा सम्मान है। pic.twitter.com/vCuniVJyP0

— Shivraj Singh Chouhan (@ChouhanShivraj) July 6, 2023

ആ വീഡിയോ കണ്ട് വേദന തോന്നിയെന്നും താന്‍ മാപ്പ് ചോദിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയില്‍ പറയുന്നു. ജനം ദൈവമാണെന്നും ജനങ്ങളോടുള്ള ആക്രമണങ്ങള്‍ കണ്ടുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദശ്മത് റാവത്തിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന ബിജെപി നേതാവ് പര്‍വേഷ് ശുക്ലയുടെ വീഡിയോ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പര്‍വേഷ് ശുക്ലയെ ചൊവ്വാഴ്ച പൊലീസ് ദേശീയ സുരക്ഷ നിയമത്തിന്റെ പരിധിയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം നവംബറില്‍ സംസ്ഥാനം തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരത്തിലുള്ള നീക്കമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

TAGGED:BJPshivraj singh chouhan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ കുടുങ്ങിയവരുമായി ആദ്യവിമാനം ഡല്‍ഹിയിലെത്തി; എത്തിയത് ഏഴ് മലയാളികളടക്കം 212 പേര്‍

October 13, 2023
News

സംസ്ഥാനത്ത് കനത്ത മഴ തുടരും;അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 17, 2024
News

കേരളത്തിൽ സുന്നിഐക്യം വേണം, മുസ്ലീംലീഗുമായി സഹകരിക്കണമെന്ന് ആഗ്രഹം: കാന്തപുരം

June 29, 2023
DiasporaNews

KSFE പ്രവാസി ചിട്ടി GCC പര്യടനം ;പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങ് റിയാദിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു

October 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?