EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി: കർമ്മചാരി പദ്ധതിയൊരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി: കർമ്മചാരി പദ്ധതിയൊരുങ്ങുന്നു
News

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി: കർമ്മചാരി പദ്ധതിയൊരുങ്ങുന്നു

News Desk
Last updated: February 11, 2023 7:17 AM
News Desk
Published: February 11, 2023
Share

കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ വിദ്യാർഥികൾ പുറത്തേക്കുപോകുന്ന രീതി തുടരുകയാണ്. പഠനത്തോടൊപ്പം അവിടെ ജോലിയും നേടാൻ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമം. മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഇൻ്റേൺഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണൽ കോഴ്സുകാർക്കും നൽകും. കേരളം വ്യവസായ സൗഹൃദമല്ലെന്ന തരത്തിലും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്ത നാട്, യുവാക്കൾ ഇവിടം വിടണം എന്ന പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ലെന്നും യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് കർമ്മചാരി പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് സർക്കാർ. പഠനത്തോടൊപ്പം ജോലി എന്നതാണ് കർമ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. ഇതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കും.

വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്ന തരത്തിൽ കരിക്കുലം പരിഷ്കരിക്കും. കോളേജുകളിൽ പരീക്ഷാ ഫലം വൈകുന്നത് തടയാനുള്ള സോഫ്റ്റ്വെയർ കൊണ്ട് വരും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TAGGED:Karmachari padhathiPinarayi Vijayanstudents migrationstudents summit 2023
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കോസ്റ്ററിക്ക-ജർമനി പോരാട്ടം ഇന്ന്

December 1, 2022
News

സന്ദീപ് വാര്യർ ബിജെപിയിൽ തന്നെ തുടരും;സിപിഎംമുമായി ചർച്ച നടത്തിയിട്ടില്ല

November 3, 2024
News

NCP യിൽ മന്ത്രി മാറ്റം;എ കെ ശശീന്ദ്രൻ ഒഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

September 20, 2024
News

വയനാട് ചുരം ബദൽ പാതയ്ക്ക് അനുമതി നൽകി പൊതുമരാമത്ത് വകുപ്പ്; ഡിപിആർ തയ്യാറാക്കാൻ പ്രവർത്തനം തുടങ്ങി

November 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?