കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ റോയ് ഞാൻ വിത്ത് അരുൺ രാഘവനിൽ സ്വന്തം ജീവിതം പറയുന്നു.
ജീവിതത്തിൽ ഇനി ബാക്കിയുള്ള എന്തെങ്കിലും ആഗ്രഹമുണ്ടോ
എൻ്റെ ബക്കറ്റ് ലിസ്റ്റ് എല്ലാം എന്നോ തീർന്നു. ഡ്രീം ലിസ്റ്റ് വരെ കഴിഞ്ഞു. ഒന്നുമില്ല.. നോക്കൂ എന്നെ സംബന്ധിച്ച് ജീവിതം തന്നെ ഒരു ആഘോഷമാണ്. എവരി ഡേ ഐ എൻജോയ് മൈ ലൈഫ്. ഞാൻ എല്ലാ ദിവസവും രാത്രി 12 മണി കഴിഞ്ഞേ ഉറങ്ങൂ… ബിക്കോസ് ഇന്നത്തെ ദിവസം ഇന്നേ കിട്ടൂ. സോ അടുത്ത ദിവസം കൂടി കണ്ടേ ഞാൻ ഉറങ്ങാറുള്ളൂ.
സ്വന്തം മൊബൈൽ ഒരു 10, 20 വർഷത്തിലേറെ ആയിട്ട് സൈലന്റ് ആക്കി വെക്കുന്ന ഒരാളാണെന്ന് കേട്ടിട്ടുണ്ട്. അത് നല്ലതാണോ?
ഞാൻ എച്ച്.പിയിൽ വർക്ക് ചെയ്യുമ്പോൾ ഒഫീഷ്യൽ കാര്യത്തിനായി ഞാനൊരാളെ കാണാൻ ബാംഗ്ലൂരിൽ ചെന്നു. അന്നു പുള്ളീടെ കൈയിൽ ഫുൾ ടൈം ഫോണാണ്. മൊബൈൽ ഫോണല്ല. സാധാരണ ലാൻഡ് ലൈൻ ആണ്. ഞാൻ ചെന്നിരുന്നിട്ടും പുള്ളി ഫോണിൽ ബിസിയാണ്. ഞാൻ എൻ്റെ സമയം ചിലവാക്കി വണ്ടിക്കൂലി കൊടുത്ത് മെനക്കെട്ട് ഒരാളെ കാണാൻ ചെന്നപ്പോൾ പുള്ളി ഫോണിൽ ഇരിക്കുകയാണ്. ഒരു കോൾ കഴിയുമ്പോൾ അടുത്ത കോൾ വരുന്നു. അവസാനം ഞാൻ പുള്ളിയോട് പറഞ്ഞു നിങ്ങൾ ഫോണിൽ സംസാരിക്ക് ഞാൻ പുറത്തു പോയി ഫോണിൽ സംസാരിക്കാമെന്ന്.
അങ്ങനെ ഞാൻ ഇറങ്ങിപ്പോയി പബ്ലിക് ബൂത്തിൽ നിന്നും അയാളെ വിളിച്ച് കാര്യം നടത്തി. അന്നൊരു സത്യം ഞാൻ തിരിച്ചറിഞ്ഞു. നമ്മളെ നേരിൽ കാണാൻ ഒരാൾ വരുമ്പോൾ അയാളുടെ ആ എഫേർട്ടിനെ നമ്മൾ മാനിക്കണം. ഇപ്പോ നോക്കൂ നിങ്ങൾ , നിങ്ങളുടെ പൈസയും സമയവും ചെലവാക്കി ഇവിടെ എന്നെ കാണാൻ വന്നു. ഐഷുഡ് ഗിവ് മോർ റെസ്പകട് ടു യൂ, നോട്ട് ടു മൊബൈൽ… ആരോ ഒരാൾ പുള്ളിയുടെ സൗകര്യത്തിൽ ഇരുന്നാണ് എന്നെ വിളിക്കുന്നത്. അങ്ങനെയല്ല എന്നെ കാണാൻ വരുന്നൊരാൾ.
എന്നെ വിളിക്കണമെന്നില്ലല്ലോ കാര്യങ്ങൾ നടത്താൻ എനിക്ക് മെസേജ് അയച്ചാലും മതി. ഇന്നത്തെ കാലത്ത് എന്താന്ന് വെച്ചു കഴിഞ്ഞാൽ ഫോൺ വന്നില്ലെങ്കിൽ പോലും രണ്ടാളെ കാണുമ്പോൾ ഇങ്ങനെ ചെവിയിൽ പിടിച്ചിട്ട് എന്തോ സംസാരിച്ച് തിരക്കിലാണെന്ന് അഭിനയിക്കുന്നതാണ് രീതി. ഞാൻ ഇങ്ങനെ ഒരു ശീലം തുടങ്ങിയതോടെ എനിക്ക് കോളുകൾ വരുന്നത് കുറവാണ്. മെസ്സേജുകളാണ് കൂടുതലും.




