EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി: നാളെ പ്രചരണം തുടങ്ങും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി: നാളെ പ്രചരണം തുടങ്ങും
News

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി: നാളെ പ്രചരണം തുടങ്ങും

Web Desk
Last updated: August 8, 2023 2:12 PM
Web Desk
Published: August 8, 2023
Share

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അതിവേഗം പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെ പിതാവ് അരനൂറ്റാണ്ട് പ്രതിനിധീകരിച്ച മണ്ഡലം നിലനി‍ർത്താൻ മത്സരത്തിനിറങ്ങും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാലാണ് ചാണ്ടി ഉമ്മൻ്റെ സ്ഥാനാ‍ർത്ഥിത്വം പ്രഖ്യാപിച്ചത്. പാ‍ർട്ടി ഐക്യകണ്ഠേനെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നാളെ തന്നെ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ സജീവമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

വലിയ ഉത്തരവാദിത്തമാണ് പാ‍ർട്ടി ഏൽപിച്ചതെന്നും തന്നെ കൊണ്ടാവും വിധം ഈ ദൗത്യം നിറവേറ്റുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എൻ്റെ പിതാവ് 53 വ‍ർഷം ഈ മണ്ഡലത്തിൻ്റെ പ്രതിനിധിയായിരുന്നു. അദ്ദേഹത്തിൻ്റെ നിലവാരത്തിൽ പ്രവർത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇന്ന് വൈകിട്ടാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആ​ഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ആ​ഗസ്റ്റ് 17 വരെ നാമനി‍ർദേശപത്രിക സമർപ്പിക്കാം. ഓണത്തിന് പിന്നാലെ സെപ്തംബ‍ർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബർ എട്ടിന് വോട്ടെണ്ണും. ജൂലൈ 18-നാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചത്. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഖബറിടത്തിലേക്ക് ഇപ്പോഴും ജനപ്രവാഹം തുടരുമ്പോൾ ആണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. അതിശക്തമായ സഹതാപ തരം​ഗം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്ന ഇടതുമുന്നണി മുൻതെര‍ഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറപ്പിച്ച ജെയ്ക് സി തോമസിനെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് സാധ്യത.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്

December 30, 2024
DiasporaNews

യുഎഇ: ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ലൈസൻസ് വേണം

October 14, 2022
News

‘ജീവന്‍ രക്ഷിക്കാന്‍ അനുമതി തേടുമ്പോള്‍ കേന്ദ്രം തടയുന്നതെന്തിന്’; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാന്‍ അനുമതി

December 12, 2023
EntertainmentNews

ആസിഫലി കണ്ണുകൾകൊണ്ട് അത്ഭുതപ്പെടുത്തി; കൈയ്യടിപ്പിച്ച് മമ്മൂട്ടി

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?