EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍
News

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കണം; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍

Web News
Last updated: July 20, 2023 5:41 AM
Web News
Published: July 20, 2023
Share

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അക്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. മെയ് നാലിനാണ് സംഭവം നടന്നത് മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയാണ് മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവര്‍ നഗ്നരാക്കി നടത്തിയത്. സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തിയെന്നും ആരോപണം ഉയരുന്നുണ്ട്.

അതേസമയം വിഷയത്തില്‍ പ്രതിഷേധം ഉയരുകയാണ്. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‌പോക്പിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അറിയിച്ചു.

സംഭവത്തില്‍ കേസെടുത്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. സംഭവം മറ്റൊരുജില്ലയില്‍ ആണ് സംഭവിച്ചെതെങ്കിലും കാങ്‌പോക്പിയില്‍ കേസെടുത്ത് എഫ്‌ഐആര്‍ ഇട്ടുവെന്നാണ് മണിപ്പൂര്‍ പൊലീസിന്റെ വാദം. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായത്.

സംഭവം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യത്വ രഹിത നടപടിയാണെന്നും കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

TAGGED:Manipurmanipur violence
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ചിരഞ്ജീവിയും രാംചരണും

August 4, 2024
News

റെഡ്ബുൾ ഉടമ ഡയട്രിച് മാറ്റെസ്‌ചിറ്റസ് വിടവാങ്ങി

October 23, 2022
News

ആരോഗ്യനില ഗുരുതരം; അബ്ദുൾ നാസർ മഅദ്നിയെ വെൻ്റിലേറ്ററിലേക്ക് മാറ്റി

March 28, 2024
News

സംസ്ഥാനത്ത് മഴ കനക്കുന്നു; സംസ്ഥാനങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍, ശക്തമായ കാറ്റിനും സാധ്യത

June 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?