EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു
News

കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു

News Desk
Last updated: February 1, 2023 10:03 AM
News Desk
Published: February 1, 2023
Share

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണ് ഇതെന്നും അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.ഇത് അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്.

ആദായ നികുതി ഇളവ്പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. നികുതി സ്ലാബുകൾ 5 ആയി കുറയ്ക്കുയും ചെയ്തു.

പുതിയ സ്ലാബിൽ മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും ആറ് മുതൽ ഒമ്പത് ലക്ഷം വരെ 10 ശതമാനവുമാണ് നികുതി. ഒമ്പത് മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനവുംമാണ് തികുതി. 15 ലക്ഷത്തിന് മുകളിൽ വരുമാനത്തിന് 30 ശതമാനം നികുതി നൽകണം.

നിലവിൽ 2.5 ലക്ഷം വരെ നികുതി ഇല്ല.2.5– 5 വരെ 5 %, 5– 7.50 വരെ 10 %, 7 .50– 1ഢ വരെ 15%, 10– 12.50 വരെ 20%, 12.50 – 15 വരെ 25%, 15നണ് മുകളിൽ 30 % എന്നിങ്ങനെ 7 സ്ലാബുകൾ ആണ് ഉണ്ടായിരുന്നത്. ഇത് അഞ്ച് സ്ലാബാക്കി കുറച്ചു.

ഏകലവ്യാ മാതൃകയില്‍ 740 റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 38,800 അധ്യാപകരെ നിയമിക്കും. റെയില്‍വേയ്ക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി. 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും. അരിവാള്‍ രോഗം നിര്‍മാര്‍ജ്ജനം ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശ രഹിത വായ്പ നല്‍കും

 

 

 

TAGGED:central government Budget
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിലക്കിന് പിന്നാലെ അമ്മയിലെ അംഗത്വത്തിന് അപേക്ഷ നൽകി ശ്രീനാഥ് ഭാസി: തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റിയെടുക്കും

April 27, 2023
NewsSports

ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്

November 22, 2022
NewsSports

വിജയനെ ഐഎം വിജയനാക്കിയ ജോസ് പറമ്പൻ; വികാരഭരിതനായി താരത്തിന്റെ കുറിപ്പ്

September 10, 2022
News

‘കപിലിന്റെ ചെകുത്താന്മാര്‍’ വിന്‍ഡീസിന്റെ കൊമ്പൊടിച്ച് ആദ്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയിട്ട് ഇന്നേക്ക് 40 വര്‍ഷം

June 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?