EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പത്ത് മാസം കൊണ്ട് ടോൾ പിരിവിലൂടെ സർക്കാരിന് കിട്ടിയത് 53,000 കോടി രൂപ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പത്ത് മാസം കൊണ്ട് ടോൾ പിരിവിലൂടെ സർക്കാരിന് കിട്ടിയത് 53,000 കോടി രൂപ
News

പത്ത് മാസം കൊണ്ട് ടോൾ പിരിവിലൂടെ സർക്കാരിന് കിട്ടിയത് 53,000 കോടി രൂപ

Web Desk
Last updated: February 27, 2024 6:28 PM
Web Desk
Published: February 27, 2024
Share

ദില്ലി: രാജ്യത്തെ വിവിധ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ നിന്നും നടപ്പ് സാമ്പത്തിക വർഷത്തിലെ പത്ത് മാസത്തിൽ നിന്നും കേന്ദ്രസർക്കാരിന് വരുമാനമായി ലഭിച്ചത് 53,289.41 കോടി രൂപ. 2023-24 സാമ്പത്തികവർഷം മാർച്ചിൽ അവസാനിക്കാനിരിക്കെ 62,000 കോടി രൂപയെങ്കിലും ടോൾ പിരിവിലൂടെ ഖജനാവിലേക്ക് എത്തുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ കണക്കുകൾ.

നിർമ്മാണം പൂർത്തിയായ കൂടുതൽ ഏക്സ്പ്രസ്സ് ഹൈവേകളും ദേശീയപാതകളും ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും അതിനനുസരിച്ച് ടോൾ പ്ലാസകൾ ആരംഭിക്കുകയും ചെയ്തതോടെയാണ് വരുമാനവും കുത്തനെ വർധിച്ചത്. ഫാസ് ടാഗ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധനവും വരുമാനം കുതിച്ചുയരാൻ കാരണമായി.

2018-19 – 25,154.76
2019-20 – 27,637.64
2020-21 – 27,923.8
2021-22 – 33,907.72
2022-23 – 48,028.22
2023-24 – 53289.41 (ജനുവരി വരെ)

2019 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്തം ടോൾ റോഡുകളുടെ ദൈർഘ്യം 25,996 കിലോമീറ്ററായിരുന്നു. എന്നാൽ ഈ കഴിഞ്ഞ നവംബറോടെ ടോൾ റോഡുകളുടെ ആകെ ദൂരം 45,428 കിലോമീറ്ററായി ഉയർന്നു. 75% വർദ്ധനവാണ് ഇതോടെ ടോൾ റോഡുകളുടെ നീളത്തിൽ രേഖപ്പെടുത്തിയത്. 2019-20ൽ 29,666 കിലോമീറ്ററും 2020-21ൽ 34,071 കിലോമീറ്ററും 2021-22ൽ 38,315 കിലോമീറ്ററും 2022-23ൽ 42,595 കിലോമീറ്ററുമാണ് ടോൾ റോഡുകളുടെ ദൂരം.

ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ കളക്ഷൻ രീതിക്ക് ഉടൻ തുടക്കമിടാനുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ. വളരെ പെട്ടെന്ന് തന്നെ രാജ്യവ്യാപകമായി ഈ സംവിധാനം നിലവിൽ ആദ്യഘട്ടത്തിൽ ബെംഗളൂരു – മൈസൂരു അതിവേഗപ്പാതയിലാണ് ഉപഗ്രഹാധിഷ്ഠിത ടോൾ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. “ജിപിഎസ് വഴിയുള്ള ടോൾ പിരിവ് വരുന്നതോടെ സർക്കാരിന്റെ വരുമാനം കൂടുതൽ വർധിക്കും എന്നാണ് കരുതപ്പെടുന്നത്.

TAGGED:fastaggadkarinational highwayNithin gadkaritoll collectiontoll plaza
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ

October 26, 2023
Editoreal PlusNewsSports

കൂറ്റൻ ജയവുമായി സ്‌പെയിൻ; ജർമനിയെ അട്ടിമറിച്ച് ജപ്പാൻ; ബെല്‍ജിയത്തിന് വിജയ തുടക്കം

November 24, 2022
DiasporaNews

രാജ്യത്ത് ഇന്ന് 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി

October 22, 2024
News

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു

August 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?