EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസ‍ർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസ‍ർക്കാർ
Diaspora

കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസ‍ർക്കാർ

Web Desk
Last updated: August 12, 2023 4:16 PM
Web Desk
Published: August 12, 2023
Share

ദില്ലി: ഓണം സീസണിൽ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് തടയാൻ ഇടപെടണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. വിമാനടിക്കറ്റ് നിരക്ക് വർധന തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് മറുപടിയായിട്ടാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിലപാടറിയിച്ചത്.

ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനകമ്പനികൾക്കാണ്. വ്യോമയാനമന്ത്രാലയം നടത്തിയ പരിശോധനയിൽ സാധാരണയിലും 9.77 ശതമാനം വർധന മാത്രമാണ് കേരള സെക്ടറിലെ ടിക്കറ്റ് നിരക്കിലുണ്ടായിട്ടുള്ളത്. ഡൈനാമിക് പ്രൈസിംഗ് രീതിയിലാണ് വിമാനടിക്കറ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കാൻ നേരത്തെ ബുക്ക് ചെയ്യുക മാത്രമാണ് മാർഗ്ഗം. ഓണക്കാലത്ത് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം അനുവദിക്കണമെന്ന് കേരത്തിൻ്റെ ആവശ്യത്തിൽ ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിശോധിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി.

ചട്ടങ്ങൾക്ക് അനുസരിച്ച് ഇക്കുറി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. അതേസമയം കേരളത്തിൽ നിന്നും ദുബായിലേക്ക് നിലവിൽ 34000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അതേസമയം മുംബൈ – ദുബൈ റൂട്ടിൽ 18000 രൂപയ്ക്ക് യാത്ര ചെയ്യാനാവും. ജിസിസിയിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കും താരത്മ്യേന കുറവാണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessDiaspora

ഡോ.ഷൗക്കു ഡെൻ്റൽ ആൻഡ് ഇംപ്ലാൻ്റ് ക്ലിനിക്ക് ദുബായിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു

December 12, 2025
DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
DiasporaNews

ഗോ ഫസ്റ്റ് പ്രതിസന്ധിയിൽ ഉലഞ്ഞ് കണ്ണൂർ വിമാനത്താവളം,സർവീസ് പുനരാരംഭിച്ചേക്കുമെന്ന് പറയുമ്പോഴും ആശങ്ക ഒഴിയുന്നില്ല

May 15, 2023
Diaspora

ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

May 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?