EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ചായ അടിക്കുന്ന’ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വീറ്റ്; ചാന്ദ്രയാന്‍ മൂന്നിനെ പരിഹസിച്ചെന്ന് ആരോപണം; പ്രകാശ് രാജിനെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ചായ അടിക്കുന്ന’ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വീറ്റ്; ചാന്ദ്രയാന്‍ മൂന്നിനെ പരിഹസിച്ചെന്ന് ആരോപണം; പ്രകാശ് രാജിനെതിരെ കേസ്
EntertainmentNews

‘ചായ അടിക്കുന്ന’ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വീറ്റ്; ചാന്ദ്രയാന്‍ മൂന്നിനെ പരിഹസിച്ചെന്ന് ആരോപണം; പ്രകാശ് രാജിനെതിരെ കേസ്

Web News
Last updated: August 22, 2023 10:34 AM
Web News
Published: August 22, 2023
Share

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ മൂന്നിനെ പരിഹസിച്ചെന്ന് ആരോപിച്ച് ഹിന്ദു സംഘടനാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസ്. കര്‍ണാടകയിലെ ബാഗല്‍ കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് പ്രകാശ് രാജിനെതിരെ കേസെടുത്തത്.

‘ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാന്‍ഡര്‍ എടുത്ത ചന്ദ്രനില്‍ നിന്നെടുത്ത ആദ്യ ചിത്രം’, എന്ന തലക്കെട്ടോടുകൂടിയാണ് പ്രകാശ് രാജ്, ചായ അടിക്കുന്ന ഒരാളുടെ ചിത്രം എക്‌സില്‍ ട്വീറ്റ് ചെയ്തത്. ഷര്‍ട്ടും ലുങ്കിയും ഇട്ട ഒരാള്‍ ചായ അടിക്കുന്ന കാരിക്കേച്ചറായിരുന്നു പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

ഇതിനെതിരെ ചാന്ദ്രയാന്‍ 3 നെ പരിഹസിച്ചുവെന്ന് കാണിച്ച വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.

 

Hate sees only Hate.. i was referring to a joke of #Armstrong times .. celebrating our kerala Chaiwala .. which Chaiwala did the TROLLS see ?? .. if you dont get a joke then the joke is on you .. GROW UP #justasking https://t.co/NFHkqJy532

— Prakash Raj (@prakashraaj) August 21, 2023

‘വിദ്വേഷം വിദ്വേഷത്തെ മാത്രമേ കാണൂ… ഞാന്‍ ആംസ്‌ട്രോങ്ങിന്റെ കാലത്തെ ഒരു തമാശ പറയുകയാണ് ചെയ്തത്. മലയാളത്തിലെ ചായ അടിക്കാരനെ ആഘോഷിക്കുകയായിരുന്നു. എന്നാല്‍ ഈ ട്രോളുകളൊക്കെ ഏത് ചായ അടിക്കാരനെയാണ് കണ്ടത്?’, എന്നായിരുന്നു പ്രകാശ് രാജ് മറുപടി ആയി ട്വീറ്റ് ചെയ്ത്.

പ്രകാശ് രാജിനെ പിന്തുണച്ച് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറും രംഗത്തെത്തി. ഗിബോണിയന്‍സ് എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന ഇതേ ആശയം കാണിക്കുന്ന ചന്ദ്രനില്‍ കടയിട്ട മലയാളി ചായക്കടക്കാരന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് സുബൈര്‍ രംഗത്തെത്തിയത്. ഇതിലെവിടെയാണ് ചന്ദ്രയാനെയും മുന്‍ ഐഎസ്ആര്‍ഒ തലവനെയും കളിയാക്കുന്നതെന്നാണ് മുഹമ്മദ് സുബൈര്‍ ചോദിച്ചത്. ദേശീയ മാധ്യമം ഇന്ത്യ ടുഡേയെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Hello @IndiaToday, how did you conclude that Prakash Raj was mocking Ex ISRO Chief and Moon Mission? https://t.co/jNVSigoXdo pic.twitter.com/9Rg19EM5Xm

— Mohammed Zubair (@zoo_bear) August 21, 2023

 

This is about the old joke of a Keralite being there even on the moon selling Chaaya ????. It’s not about THE Chaiwalla. Oh Bhakts, not everything is about ur Supreme Leader! https://t.co/mJIvviK3hH

— Nuvaid Vaidyaravida (@NuvaidV) August 21, 2023

TAGGED:Chandrayaan-3Hindu OrganisationsPrakash Raj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ലൈഫ് മിഷൻ കോഴ ; എം ശിവശങ്കർ അറസ്റ്റിൽ

February 15, 2023
News

ഒരുമിച്ചുള്ള 43 വര്‍ഷങ്ങള്‍; മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് നേതാക്കൾ

September 2, 2022
News

ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയ്ക്ക് ദുബായിൽ തുടക്കമായി

April 8, 2023
News

രണ്ടാം ലോക മഹാ യുദ്ധകാലത്തെ പൊട്ടാതെ കിടക്കുന്ന ബോംബ് കണ്ടെത്തി

August 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?