EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വതന്ത്രവ്യക്തിയായി അല്ല, പ്രകാശിന്റെ ഭാര്യയായി കണ്ടു, ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റീത’യില്‍ ബൃന്ദ കാരാട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വതന്ത്രവ്യക്തിയായി അല്ല, പ്രകാശിന്റെ ഭാര്യയായി കണ്ടു, ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റീത’യില്‍ ബൃന്ദ കാരാട്ട്
News

സ്വതന്ത്രവ്യക്തിയായി അല്ല, പ്രകാശിന്റെ ഭാര്യയായി കണ്ടു, ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റീത’യില്‍ ബൃന്ദ കാരാട്ട്

Web News
Last updated: January 13, 2024 10:08 AM
Web News
Published: January 13, 2024
Share

പാര്‍ട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം കണ്ടുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതല്‍ 1985വരെയുള്ള ഓര്‍മക്കുറിപ്പുകള്‍ അടങ്ങുന്ന ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്ന പുസ്തകത്തിലാണ് ബൃന്ദകാരാട്ടിന്റെ വിമര്‍ശനം.

റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് ബൃന്ദയ്ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരാണ്. പുസ്തകത്തില്‍ ‘ബീയിംഗ് എ വുമണ്‍ ഇന്‍ ദ പാര്‍ട്ടി’ എന്ന അധ്യായത്തിലാണ് ബൃന്ദയുടെ വിമര്‍ശനം. ‘1982നും 85നും ഇടയില്‍ പ്രകാശ് കാരാട്ടായിരുന്നു പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം സെക്രട്ടറി. അക്കാലത്ത് തനിക്ക് എതെങ്കിലും രീതിയിലുള്ള പ്രശ്‌നം നേരിട്ടതായോ തന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേര്‍ത്ത് വായിക്കപ്പെട്ടുവെന്നോ കരുതിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ, പിന്നീട് അതായിരുന്നില്ല സാഹചര്യം, എന്നും ബൃന്ദയുടെ പുസ്തകത്തില്‍ പറയുന്നു.

ഡല്‍ഹിക്ക് പുറത്ത് ദേശീയ തലത്തില്‍ പാര്‍ട്ടിയിലും താന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷ്ട്രീയ ഭിന്നതകളുടെ സമയത്ത് അങ്ങനെ പല തവണ ഉണ്ടായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി എന്നും പുസ്തകത്തില്‍ ബൃന്ദ കാരാട്ട് പറയുന്നു.

TAGGED:Brinda Karatcpim
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സര്‍ക്കാരിന്റേത് ഉപകാര സ്മരണ; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കിയതില്‍ പരാതി

April 20, 2023
News

തൃപ്പൂണിത്തുറയില്‍ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു

February 12, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 21, 2022
News

നിറത്തിന്റെ പേരിൽ തർക്കിച്ച് എംഎം മണിയും തിരുവഞ്ചൂരും

March 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?