EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാലക്കാട് കൈക്കൂലി കേസ്; അറസ്റ്റിലായ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാലക്കാട് കൈക്കൂലി കേസ്; അറസ്റ്റിലായ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു
News

പാലക്കാട് കൈക്കൂലി കേസ്; അറസ്റ്റിലായ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Web News
Last updated: May 24, 2023 2:31 PM
Web News
Published: May 24, 2023
Share

പാലക്കാട് മണ്ണാര്‍ക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. 1960ലെ കേരള സിവില്‍ സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 10(1)(ബി) പ്രകാരമാണ് ജില്ലാ കളക്ടര്‍ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം പൊലീസ് വിജിലന്‍സ് വിഭാഗമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരില്‍ നിന്ന് ഇയാള്‍ കൈക്കൂലി വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപ പണമായും 71 ലക്ഷത്തിന്റെ നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

35 ലക്ഷം രൂപ, 150 പേന, 10 ലിറ്റര്‍ തേന്‍, ഒരു ചാക്ക് കുടംപുളി എന്നിവയും കണ്ടെടുത്തിരുന്നു. ഇതെല്ലാം പ്രതി കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിവരം.

എന്ത് ആവശ്യത്തിന് വന്നാലും കൈക്കൂലി വാങ്ങുന്നയാളായിരുന്നു സുരേഷ് കുമാര്‍ എന്ന് നാട്ടുകാര്‍ പറയുന്നു. 500 ല്‍ കുറയാത്ത പൈസയാണ് കൈക്കൂലിയായി വാങ്ങിയിരുന്നത്.

TAGGED:bribery
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം

April 7, 2023
News

ഇസ്രയേൽ ഉണർന്നത് ഹമാസിൻ്റെ ആക്രമണത്തിലേക്ക്, പരാജയപ്പെട്ട് മൊസാദ്

October 8, 2023
News

ഒല്ലൂരിൽ ചികിത്സാ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം

November 1, 2024
News

നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

December 13, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?