EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രധാനമന്ത്രിയെ കാണാനെത്തിയ ബി.ആർ ഷെട്ടിയെ പോലീസ് തടഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > പ്രധാനമന്ത്രിയെ കാണാനെത്തിയ ബി.ആർ ഷെട്ടിയെ പോലീസ് തടഞ്ഞു
Editoreal PlusNews

പ്രധാനമന്ത്രിയെ കാണാനെത്തിയ ബി.ആർ ഷെട്ടിയെ പോലീസ് തടഞ്ഞു

News Desk
Last updated: September 2, 2022 2:44 PM
News Desk
Published: September 2, 2022
Share

വ്യവസായ പ്രമുഖനായി തിളങ്ങിയിരുന്ന കാലത്ത്‌ നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായിരുന്ന യുഎഇ എക്‌സ്‌ചേഞ്ച്‌ സ്ഥാപകൻ ബി ആർ ഷെട്ടിയെ അപമാനിച്ച്‌ ബിജെപി. ഗൾഫിൽ വ്യേവസായത്തിൽ തിരിച്ചടി നേരിട്ട്‌ നിലവിൽ നാട്ടിലുള്ള ഷെട്ടി വെള്ളിയാഴ്‌ച മംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ അപമാനിതനായത്‌. ഭാര്യയോടൊപ്പം പാസുമായി കൺവെൻഷൻ നടന്ന ഗോൾഡ്‌ഫിഞ്ച്‌ സിറ്റി മൈതാനത്തേക്ക്‌ നടന്ന്‌ പോകവെ പൊലീസ്‌ തടഞ്ഞു. ബി ആർ ഷെട്ടിയെ പൊലീസ്‌ തടഞ്ഞത്‌ കണ്ട്‌ നാട്ടുകാർ പൊലീസിന്‌ നേരെ കയർത്തു.ഇതിന്റെ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ട്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.

https://fb.watch/fhPr5MWsM-/

മോദിയെ ഗൾഫ്‌ നാടുകളിൽ കൊണ്ട്‌ പോയത്‌ തന്നെ ബി ആർ ഷെട്ടിയാണ്‌ എന്ന്‌ നാട്ടുകാരിൽ ഒരാൾ പറയുന്നത്‌ ദൃശ്യങ്ങളിൽ കാണാം.ഒടുവിൽ രംഗം കൂടുതൽ വഷളാകുന്നത്‌ കണ്ടതോടെ പൊലീസ്‌ ഷെട്ടിയേയും ഭാര്യയേയും കടത്തി വിട്ടു. ജനങ്ങൾക്കിടയിൽ സദസ്സിലിരുന്ന്‌ മോദിയുടെ പ്രസംഗം മുഴുവൻ കേട്ട് ഷെട്ടി മടങ്ങുമ്പോഴും നേതാക്കാളാരും തിരിഞ്ഞു നോക്കിയില്ല. 36000 കോടിയുടെ സ്വത്തുക്കൾക്ക്‌ ഉടമയായിരുന്ന ബി ആർ ഷെട്ടിയുടെ രണ്ട്‌ കമ്പനികൾ നേരത്തെ ലണ്ടൻ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റിലുണ്ടായിരുന്നു. 2020 ഓടെ ബിസിനസ്സ്‌ തകർന്ന്‌ കേസുകളിൽ പെട്ട ഷെട്ടി ഇന്ത്യയിലേക്ക്‌ മടങ്ങി.

https://fb.watch/fhQ3YKiUhG/

നല്ല കാലത്ത്‌ ഗൾഫ്‌ രാജ്യങ്ങളിൽ എത്തുമ്പോൾ മോദിയെ കൊണ്ട്‌ നടന്നത്‌ ഷെട്ടിയായിരുന്നു. 2014 ൽ മോദി അധികാരത്തിൽ വന്നയുടനെ ബി ആർ ഷെട്ടി അബുദാബി ഭരണാധികാരികളെ കണ്ട്‌ യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പണിയാനായി 13 ഹെക്‌ടർ ഭൂമി നേടിയെടുത്തു. ക്ഷേത്രത്തിന്റെ ശി്ലാസ്ഥാപനത്തിന്‌ പ്രധാനമന്ത്രി മോദിയെ കൊണ്ടു വന്നതും ഷെട്ടി തന്നെ. 2019 ഒക്‌ടോബറിൽ അബുദാബിയിൽ ഇന്ത്യൻ വംശജരായ വ്യവസായികളുമായി നടത്തിയ ചർച്ചക്കിടെ ഷെട്ടി പറഞ്ഞ ഒരോ വാക്കുകളും എനിക്ക്‌ വിശ്വാസമാണ്‌ എന്ന്‌ പ്രധാനമന്ത്രി മോദി സാക്ഷ്യപെടുത്തിയിരുന്നു. എന്നാൽ സമ്പത്ത്‌ കാലത്ത്‌ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്‌ ആപത്ത്‌ കാലത്ത്‌ കൂടെയില്ലെന്നത്‌ വെള്ളിയാഴ്‌ച മംഗളൂരുവിൽ വെളിപ്പെട്ടു.

TAGGED:BJPBR ShettyNarendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റമദാൻ, മ​ക്ക-മ​ദീ​ന റൂ​ട്ടി​ലെ പ്ര​തി​ദി​ന സ​ർ​വി​സ് 100 ആ​യി ഉ​യ​ർ​ത്തി ഹ​റ​മൈ​ൻ റെ​യി​ൽ​വേ

March 30, 2023
News

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻ മർദ്ദിച്ച സംഭവം; പൊലീസിന്റെ ഉത്തരവ് തളളി കോടതി

November 8, 2024
News

ഖത്തറിൻ്റെ മധ്യസ്ഥതയിൽ ഹമാസ് – ഇസ്രയേൽ ചർച്ച തുടരുന്നു: ബന്ദികളുടെ മോചനവും ഇടവേളയും ലക്ഷ്യം

November 11, 2023
News

ഞായറാഴ്ച മുതൽ കാലവർഷം ശക്തിപ്പെടും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശവാസികൾക്ക് മുന്നറിയിപ്പ്

June 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?