EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് ഇ.ഡി നോട്ടീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് ഇ.ഡി നോട്ടീസ്
EntertainmentNews

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് ഇ.ഡി നോട്ടീസ്

Web News
Last updated: October 4, 2023 5:29 PM
Web News
Published: October 4, 2023
Share

മഹാദേവ് ഗെയ്മിംഗ് ആപിനെതിരായ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടരേറ്റ് നോട്ടീസ്. വെള്ളിയാഴ്ച ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് റിപ്പോര്‍ട്ട്.

ഗെയ്മിംഗ് ആപ് കമ്പനിയുടെ 417 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെയാണ് രണ്‍ബീര്‍ കപൂറിനെതിരെയും ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് ആയ മഹാദേവ് ഗെയ്മിംഗ് ആപ്പിനെ പ്രമോട്ട് ചെയ്തതിന് രണ്‍ബീര്‍ സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

ആപ് ഉടമകളില്‍ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ ആഡംബര വിവാഹത്തില്‍ പങ്കെടുത്ത ടൈഗര്‍ ഷറോഫ്, സണ്ണി ലിയോണി, നേഹ കക്കര്‍, ആതിഫ് അസ്ലം, റാഹത് ഫതേഹ് അലി ഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്‌ലാനി, എല്ലി എവ്‌റം, ഭാര്‍തി സിംഗ്, ഭാഗ്യശ്രീ, നുസ്രത്ത് ഭറുച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദര്‍ സിംഗ് തുടങ്ങിയവരില്‍ നിന്നും ഇഡി മൊഴിയെടുത്തേക്കും.

2023 ഫെബ്രുവരിയില്‍ യുഎഇയിലെ റാസല്‍ഖൈമയില്‍ വെച്ച് നടന്ന തന്റെ വിവാഹത്തിന് സൗരഭ് 200 കോടിയുടെ ഹവാല പണം ഒഴുക്കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ബന്ധുക്കളെയും സുഹൃത്തുക്കളെയും യു.എ.ഇയിലേക്ക് കൊണ്ടു വരാന്‍ പ്രൈവറ്റ് ജെറ്റ് വാടകയ്ക്ക് എടുക്കുകയും ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ മാത്രം 50 കോടിയോളം ചെലവഴിച്ചുവെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. നോട്ടുകളായാണ് ഇതിനെല്ലാം ചെലവഴിച്ചത്.

എല്ലാ പണമിടപാടും നടന്നത് കറന്‍സിയിലാണ്. ചടങ്ങ് സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിന്ന് ബോളിവുഡ് താരങ്ങള്‍ ഹവാലപ്പണം സ്വീകരിച്ചെന്നും ഇ.ഡി വിലയിരുത്തുന്നു.

TAGGED:enforcement directorateonline betting appranbhir kapoor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ഉദ്യോ​ഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ: അഞ്ച് പേർക്ക് പരിക്ക്

May 13, 2024
News

ബിപോര്‍ജോയ് അതിശക്ത ചുഴലിക്കാറ്റായി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

June 11, 2023
News

സിനിമാ ഷൂട്ടിം​ഗിനായി നി‍ർമ്മിച്ച വീട് നി‍ർധന കുടുംബത്തിന് കൈമാറി

January 30, 2024
News

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

October 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?