EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അഞ്ച് ഗിന്നസ് വേൾഡ് റെക്കോഡുകൾ സ്വന്തമാക്കി റിയാദിലെ ‘ബോളിവാർഡ് വേൾഡ്’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അഞ്ച് ഗിന്നസ് വേൾഡ് റെക്കോഡുകൾ സ്വന്തമാക്കി റിയാദിലെ ‘ബോളിവാർഡ് വേൾഡ്’
News

അഞ്ച് ഗിന്നസ് വേൾഡ് റെക്കോഡുകൾ സ്വന്തമാക്കി റിയാദിലെ ‘ബോളിവാർഡ് വേൾഡ്’

News Desk
Last updated: December 13, 2022 12:36 PM
News Desk
Published: December 13, 2022
Share

റിയാദ് സീസൺ 2022 അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ സ്വന്തമാക്കി. ‘ബോളിവാർഡ് വേൾഡ്’ സോണിനാണ് ഈ അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ. ഇതോടെ വിനോദലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ബോളിവാർഡിലേക്ക് നീങ്ങി. വെറും 82 ദിനരാത്രങ്ങൾ കൊണ്ടാണ് ഈ വിസ്മയനഗരി പടുത്തുയർത്തിയിട്ടുള്ളത്. ബോളിവാർഡ് വേൾഡിലെ ലഗൂൺ തടാകത്തിന് 12.19 ഹെക്ടർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകത്തിനുള്ള റെക്കോഡ് ലഭിച്ചു.

33.7 മീറ്റർ ഉയരമുള്ള ഒരു മോഡലിന് ലോകത്തിലെ ഒരു സാങ്കൽപിക കഥാപാത്രത്തിന്റെ ഏറ്റവും വലിയ ലോഹ മോഡലിനുള്ള ഗിന്നസ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഈ ഇഷ്ട കഥാപാത്രം ബോളിവാർഡിൽ ജപ്പാൻ പവലിയനോട് ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്. അതേസമയം ബോളിവാർഡ് വേൾഡിന്റെ മറ്റൊരു ആകർഷണമാണ് ലോകത്തിലെ ഏറ്റവും വലിയ ‘എൽ.ഇ.ഡി ലൈറ്റ് ബോൾ’. ഇതിനും ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ചു.

114 അടി 10 ഇഞ്ച് തുല്യമാണ് 35 മീറ്റർ വ്യാസമുള്ള മോഡലിന്. നഗരിയുടെ ഏതു ഭാഗത്തുനിന്നും ദൃശ്യമാകുന്ന ഈ തിളങ്ങുന്ന ഗോളത്തിനുള്ളിലേക്ക് സന്ദർശകർക്കും പ്രവേശിക്കാം. അതേസമയം ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബൈൽ സ്കൈ ലൂപ് എന്ന ഗിന്നസ് ബുക്കിൽ ബോളിവാർഡിലെ സ്കൈ ലൂപ് ഗെയിം മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.

ഇവക്ക് പുറമെ ധാരാളം വിസ്മയങ്ങൾ ബോളിവാർഡിലുണ്ട്. ഫ്രഞ്ച് കോർണറിലെ എൽ.ഇ.ഡി വാളും വലിയ മ്യൂസിക് ലൈറ്റിങ് ഫൗണ്ടൻ ഷോകളും സന്ദർശകരെ ഹരം കൊള്ളിക്കും. അഞ്ച് പേർക്ക് കയറാവുന്ന ഹീലിയം നിറച്ച കൂറ്റൻ ബലൂണും സന്ദർശകരെ ആകർഷിക്കും. 80 മീറ്റർ മുകളിലേക്ക് ഉയരുന്ന ഈ ‘പേടക’ത്തിൽനിന്ന് ബോളിവാഡിന്റെ മനോഹരമായ ആകാശക്കാഴ്ചകൾ കാണാൻ സാധിക്കും.

ബോളിവാർഡിന്റെ ആദ്യ എഡിഷൻ കൂടി ഒപ്പിയെടുക്കുന്ന സാറ്റലൈറ്റ് വ്യൂ നൽകുന്നതാണ് അന്തരീക്ഷത്തിലൂടെ പായുന്ന കേബിൾ കാർ. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിനോദ കേന്ദ്രമാണിത്. കുരുന്നുകൾക്കായി ധാരാളം ഗെയിമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിനോദവ്യവസായം പ്രോജ്വലമാക്കാൻ സൗദി അറേബ്യ നടത്തിയ തീവ്രപരിശ്രമത്തിന്റെ മുദ്രകളാണിതൊക്കെയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യതമാക്കി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉപകാരം ഉപദ്രവമായി; വയനാട്ടിലെത്തിയത് ഏഴ് ടൺ പഴയ വസ്ത്രങ്ങൾ, എല്ലാം നശിപ്പിച്ചെന്ന് മുഖ്യമന്ത്രി

August 8, 2024
News

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇ ഏവർക്കും മാതൃക: മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ

May 3, 2023
News

ഫിലിം ഫെയർ അവാർഡ് വേദിയിൽ വയനാടിനെ ഓർമ്മപ്പെടുത്തി മമ്മൂട്ടി

August 4, 2024
Editoreal PlusNews

‘റെക്കോർഡിൽ അഭിമാനിക്കരുത് കേരളമേ..’, മദ്യം വിഷമാണ്; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി

September 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?