EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് 20 പേരടങ്ങുന്ന വള്ളം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് 20 പേരടങ്ങുന്ന വള്ളം
News

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് 20 പേരടങ്ങുന്ന വള്ളം

Web News
Last updated: August 3, 2023 3:27 AM
Web News
Published: August 3, 2023
Share

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. 20 പേരടങ്ങുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ എല്ലാവരെയും രക്ഷപ്പെടുത്തി.

വര്‍ക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ മത്സ്യബന്ധനത്തിന് പോകവേ ശക്തമായ തിരമാലയില്‍ പെട്ടാണ് വള്ളം മറിഞ്ഞത്. ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇത്.

ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയില്‍ കടലില്‍ പോകുന്നത് പൂര്‍ണമായി വിലക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് നരിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച നാല് പേരുമായി പോയ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി. ജൂലൈയില്‍ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് പേര്‍ മരിച്ചിരുന്നു.

TAGGED:boat accidentmuthalappozhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

50 കോടി ക്ലബ്ബിൽ കയറി ചാക്കോച്ചന്റെ കേസ്

August 29, 2022
News

മുഷ്ടി ചുരുട്ടി മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് കനയ്യകുമാര്‍

September 11, 2022
News

‘പൗരന്മാരുടെ പരിപാലനമാണ് രാജ്യത്തിന്റെ മുൻ​ഗണന’; ദേശീയദിന സന്ദേശത്തിൽ യുഎഇ പ്രസിഡന്റ്

December 1, 2022
NewsUncategorized

ഫിലിപ്പിനോകൾക്ക് തൊഴിൽ, എൻട്രി വിസകൾ അനുവദിക്കുന്നത് കുവൈറ്റ് നിർത്തിവച്ചു

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?