EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി
News

വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

Web News
Last updated: May 31, 2023 12:15 PM
Web News
Published: May 31, 2023
Share

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ കാലിഫോര്‍ണിയയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി. വിദേശത്തായിരിക്കുമ്പോള്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ് പ്രവേശിക്കുമെന്നാണ് ബിജെപിയുടെ വിമര്‍ശനം.

കാലിഫോര്‍ണിയയില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ചിരുന്നു. രാജ്യത്തെ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഇതിന് മറുപടിയായി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് ജിന്നയുമായി താരതമ്യം ചെയ്ത് വിമര്‍ശനമുന്നയിച്ചത്.

‘രാഹുല്‍ ഗാന്ധി വിദേശത്ത് പോയാല്‍ അദ്ദേഹത്തിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവോ അല്‍ ഖ്വയ്ദ പോലുള്ള ആളുകളുടെയോ ചിന്താഗതിയോ മനസില്‍ കയറും. ഇന്ത്യയില്‍ തിരിച്ചെത്തി നല്ലൊരു ബാധയൊഴിപ്പിക്കലുകാരനില്‍ നിന്ന് ഇതെല്ലാം ഒഴിപ്പിച്ച് വിടണം. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസന പദ്ധതികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലാതാക്കിയത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം. ജനാധിപത്യത്തെ രാഹുല്‍ രാജ വാഴ്ചയോടാണ് ഉപമിച്ചത്. ഇന്ത്യയെ നാണം കെടുത്താനുള്ള കരാറെടുത്തിരിക്കുകയാണ് രാഹുല്‍. കോണ്‍ഗ്രസ് മുസ്ലിങ്ങളെ ച്യൂയിംഗം പോലെ ഉപയോഗിച്ചു,’ നഖ്‌വി പറഞ്ഞു.

കേന്ദ്ര മന്ത്രി അനുരാഗ് ഠാകൂര്‍ അടക്കം മറ്റു ബിജെപി നേതാക്കന്മാരും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ആറ് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎസില്‍ എത്തിയത്.

TAGGED:BJPCongressRahul Gandhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനത്തില്‍ സ്‌ക്വാഡിന്റെ പരിശോധന

August 28, 2023
News

കേരള വർമ്മ കോളേജിലെ പൂർവ വിദ്യാർഥികൾ പിങ്ക് മാസം ആഘോഷിക്കുന്നു

October 27, 2022
News

മദ്യപിച്ച് കാറോടിച്ച് കെഎസ്ആർടിസി ബസിലിടിച്ചു, പൊലീസുകാരൻ പിടിയിൽ 

August 24, 2023
News

നിലമ്പൂരിൽ മത്സരിക്കില്ല; ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കണമെന്ന് അൻവർ

January 13, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?