EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് മത്സരങ്ങൾ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കി ജിദ്ദ മുനിസിപ്പാലിറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് മത്സരങ്ങൾ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കി ജിദ്ദ മുനിസിപ്പാലിറ്റി
News

ലോകകപ്പ് മത്സരങ്ങൾ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കി ജിദ്ദ മുനിസിപ്പാലിറ്റി

Web Editoreal
Last updated: November 21, 2022 8:05 AM
Web Editoreal
Published: November 21, 2022
Share

സൗദിയിലുള്ള ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ജിദ്ദ മുനിസിപ്പാലിറ്റി തത്സമയ സംപ്രേഷണത്തിനായി കൂറ്റൻ സ്ക്രീനുകൾ ഒരുക്കി. ലോകകപ്പിൽ മത്സരിക്കുന്ന സൗദി ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനായുള്ള ‘ഖുദാം’ കാമ്പയിനുമായി സഹകരിച്ചാണ് നഗരത്തിലെ കെട്ടിടങ്ങളിൽ സ്​ക്രീനുകൾ സ്ഥാപിക്കുന്നത്. വൈദ്യുത വിളക്കുകളാൽ അലങ്കരിക്കുക, പ്രോത്സാഹജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ പരിപാടികൾ പ്രഖ്യാപിക്കുകയും മുനിസിപ്പാലിറ്റി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

ദേശീയ ടീമിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾക്കായി​ ഒരു പാക്കേജ് തയാറാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി കമ്യൂണിറ്റി സർവിസ് ഡയറക്ടർ ജനറൽ മാജിദ് ബിൻ ഉമർ അൽസലമി പറഞ്ഞു. ജിദ്ദ നഗരവാസികൾക്ക് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള വലിയ സ്ക്രീനുകൾ സ്ഥാപിച്ചതാണ് ഇതിലൊന്ന്. മുനിസിപ്പാലിറ്റി പ്രധാന കെട്ടിടം, അബ്​റഖ്​ അൽറഗാമയിലെ കിങ്​ അബ്​ദുൽ അസീസ് കൾച്ചറൽ സെൻറർ, അമീർ മജീദ് പാർക്ക്, തഹ്ലിയ പാർക്ക്, മിഡിൽ കോർണിഷ് പാർക്ക്, തഹ്ലിയ, അൽഫൈഹ, ത്വയ്ബ, അൽറിഹാബ്, അൽയമാമ നടപ്പാതകൾ എന്നിവിടങ്ങളിലാണ്​ വലിയ സ്​ക്രീനുകൾ സ്ഥാപിക്കുക.

അതേസമയം റോഡുകളിലെ പരസ്യ സ്ക്രീനുകളിലൂടെ സൗദി ദേശീയ ടീമിനെ പിന്തുണച്ച് പ്രചാരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും. പ്രധാന കെട്ടിടവും ജിദ്ദ ഗേറ്റുകളിലും അലങ്കാര ദീപങ്ങൾ തെളിയിക്കും. മത്സരം വീക്ഷിക്കുന്ന സ്ഥലങ്ങളിലെത്തുന്നവർക്ക്​ വിവിധ പരിപാടികൾ, ഫുട്ബാൾ കഴിവുകളുടെ പ്രദർശനത്തിനായി പ്രത്യേക സ്ഥലങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്നും കമ്യൂണിറ്റി സർസിസ്​ ഡയറക്​ടർ ജനറൽ പറഞ്ഞു.

TAGGED:jiddhaQatar world cupsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

യുഎഇയിൽ 411 പുതിയ കോവിഡ് കേസുകൾ കൂടി

September 6, 2022
News

‘നിയമലംഘനം കണ്ടാല്‍ പിഴ’; ഇന്ന് സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ തടഞ്ഞ് എംവിഡി

December 26, 2023
NewsUncategorized

‘പ്രവർത്തകനെന്ന നിലയിലും കലാകാരനെന്ന നിലയിലും അവഗണിച്ചു’: ബിജെപി വിട്ട് രാജസേനൻ സിപിഎമ്മിൽ

June 3, 2023
News

സൗദിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊന്നു

August 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?