EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബെർണാഡ് അർനോൾട്ട് ശതകോടീശ്വരന്മാരിലെ പുതിയ ഒന്നാമൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബെർണാഡ് അർനോൾട്ട് ശതകോടീശ്വരന്മാരിലെ പുതിയ ഒന്നാമൻ
News

ബെർണാഡ് അർനോൾട്ട് ശതകോടീശ്വരന്മാരിലെ പുതിയ ഒന്നാമൻ

News Desk
Last updated: December 14, 2022 8:42 AM
News Desk
Published: December 14, 2022
Share

ഫാഷൻ ഭീമനായ എൽവിഎംഎച്ചിന്റെ സിഇഒ ബെർണാഡ് അർനോൾട്ട് ശതകോടീശ്വരന്മാരിലെ പുതിയ ഒന്നാമൻ. അതേസമയം ട്വിറ്ററിന്റെ പുതിയ മേധാവിയായ ഇലോൺ മസ്കിന് ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായി. 172.9 ബില്യൻ ഡോളറാണ് ബെർണാഡിന്റെ ആസ്തിമൂല്യം. എന്നാൽ 340 ബില്യൻ ഡോളറിൽനിന്ന് മസ്ക്കിന്റെ ആസ്തിമൂല്യം 168.5 ബില്യൺ ഡോളറായി കുറഞ്ഞു. ട്വിറ്റർ ഏറ്റെടുക്കലിന് 44 ബില്യൻ ഡോളർ ചെലവഴിച്ചതിനു പിന്നാലെയാണ് സ്‌പേസ് എക്‌സ്, ടെസ്‌ല എന്നിവയുടെയും സിഇഒയായ മസ്കിന്റെ ആസ്തിയിൽ കുറവു വന്നത്. ടെസ്‌ലയുടെ ഓഹരിമൂല്യം ഇടിഞ്ഞതും മസ്കിന് തിരിച്ചടിയായി.

അതേസമയം ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി 125 ബില്യൻ ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനം നിലനിർത്തി. ആമസോൺ മേധാവി ജെഫ് ബെസോസ്, ബിൽ ഗേറ്റ്‌സ് എന്നിവർക്ക് 116 ബില്യൻ ഡോളർ ആസ്തിയുണ്ട്. 89.7 ബില്യൻ ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ളത്. 24.7 ബില്യന്‍ ഡോളർ ആസ്തിയുള്ള ശിവ് നാടാർ 49-ാം സ്ഥാനവും നേടി.

ഈ വർഷം ഏപ്രിലിലാണ്, 3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്. പിന്നീട് നിരവധി വിവാദങ്ങൾക്ക് ശേഷം ഒക്ടോബർ 27നു ഇടപാട് പൂർത്തിയായി. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്ക് പിന്മാറിയത്. ഇതിനെതിരെ ട്വിറ്റർ നിയമപോരാട്ടം ആരംഭിച്ചതോടെ മസ്കിന് ഇടപാടു പൂർത്തിയാക്കേണ്ടി വന്നു. ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ മസ്ക് സ്വീകരിച്ചിരുന്നു. ഇതുമൂലം ആസ്തിയിലുണ്ടായ ഇടിവ് സാരമായി ബാധിച്ചു.

TAGGED:Bernard ArnoltBillionaireElon musk
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎസിലെ കൗണ്ടിയി‍ൽ ജഡ്ജിമാരായി മൂന്ന് മലയാളികൾ സ്ഥാനമേറ്റു

January 3, 2023
News

യുഎഇ ദേശിയ ദിനാഘോഷം; 51 മീറ്റർ നീളത്തിൽ ഭീമൻ കേക്കൊരുക്കി യാബ് ലീഗൽ സർവീസസ്

December 2, 2022
News

പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

July 9, 2024
News

ആറാട്ട് വർക്കിക്ക് മർദനം, തീയറ്ററിന് മുന്നിൽ കാത്ത് നിന്ന സംഘം മർദിക്കുകയായിരുന്നു

June 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?