EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ബെ‍ര്‍ലിൻ കുഞ്ഞനന്തൻ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ബെ‍ര്‍ലിൻ കുഞ്ഞനന്തൻ അന്തരിച്ചു
News

ബെ‍ര്‍ലിൻ കുഞ്ഞനന്തൻ അന്തരിച്ചു

News Desk
Last updated: August 8, 2022 1:52 PM
News Desk
Published: August 8, 2022
Share

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിൽ വച്ച് ഇന്ന് വൈകിട്ട്‌ ആറോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.

1935 ൽ രൂപീകരിച്ച ബാലസംഘത്തിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1939 ൽ വളരെ ചെറുപ്പത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. ആദ്യകാലങ്ങളിൽ കൊൽക്കത്തയും ഡൽഹിയും കേന്ദ്രീകരിച്ച് ദേശീയ തലത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പാർട്ടി പിളർപ്പിന് ശേഷം സിപിഎമ്മിനൊപ്പം നിന്ന് പ്രവർത്തിച്ച കുഞ്ഞനന്തൻ 1957 ൽ ഇഎംഎസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ൽ റഷ്യയിൽ നിന്നും മാർക്‌സിസം ലെനിനിസത്തിലും രാഷ്‌ട്രീയ മീമാംസയിലും ബിരുദമെടുത്തു.

പിശാചും അവന്റെ ചാട്ടുളിയും എന്ന പുസ്‌തകത്തിലൂടെയാണ് ശ്രദ്ധേയനായി. ബർലിൻ മതിൽ തകർന്നതോടെ നാട്ടിലേക്ക് മടങ്ങിയ കുഞ്ഞനന്തൻ പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 79ാം വയസിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. 1926 നവംബർ 26 ന് നാറാത്താണ്‌ ‌ ജനനം. ഭാര്യ: സരസ്വതിയമ്മ. മകൾ : ഉഷ മരുമകൻ: ബർണർ റിസ്‌റ്റർ. സഹോദരങ്ങൾ: മീനാക്ഷി, ജാനകി, കാർത്യായനി.

TAGGED:berlin kunjananthanpassed away
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സുൽത്താൻ അൽനെയാദിയ്ക്ക് നാസയുടെ ഗോൾഡൻ പിൻ

April 6, 2023
News

ജീവിതച്ചിലവ് താങ്ങാനാവുന്നില്ല; പ്രതിഷേധവുമായി അയർലൻഡിലെ വിദ്യാർത്ഥികൾ

October 10, 2022
News

ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവർണർ

October 26, 2022
News

രക്താര്‍ബുദം ഭേദമാക്കാന്‍ ഗംഗാനദിയില്‍ മുക്കി; ഹരിദ്വാറില്‍ അഞ്ചുവയസുകാരന് ദാരുണാന്ത്യം

January 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?