EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ബേലൂര്‍ മഗ്ന ദൗത്യം’, മയക്കുവെടി വെക്കാനുള്ള നടപടകിള്‍ ആരംഭിച്ചു; കാട്ടാന കര്‍ണാടകയിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ബേലൂര്‍ മഗ്ന ദൗത്യം’, മയക്കുവെടി വെക്കാനുള്ള നടപടകിള്‍ ആരംഭിച്ചു; കാട്ടാന കര്‍ണാടകയിലേക്ക്
News

‘ബേലൂര്‍ മഗ്ന ദൗത്യം’, മയക്കുവെടി വെക്കാനുള്ള നടപടകിള്‍ ആരംഭിച്ചു; കാട്ടാന കര്‍ണാടകയിലേക്ക്

Web News
Last updated: February 11, 2024 9:10 AM
Web News
Published: February 11, 2024
Share

യുവാവിനെ ചവിട്ടിക്കൊന്ന ബേലൂര്‍ മഗ്ന എന്ന കാട്ടാനയെ മയക്കുവെടി വെയ്ക്കാനുള്ള ഓപ്പറേഷന്‍ ബേലൂര്‍ മഗ്ന ദൗത്യത്തിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആന കര്‍ണാടക ഭാഗത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടക നാഗര്‍ഹോള ദേശീയ ഉദ്യാനത്തിലേക്കുള്ള പാതയിലാണ് ആനയെന്നാണ് നിരീക്ഷണ സംഘം നല്‍കുന്ന വിവരം.

ആര്‍ ആര്‍ ടി വിഭാഗം ആനയെ നിരീക്ഷിച്ച് വരികയാണ്. ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂര്‍ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇതിനാല്‍ ചേലൂര്‍ ഭാഗത്ത് നാല് കുങ്കിയാനകള്‍ ഉണ്ടാകും. ആന കാടിറങ്ങിയാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. മയക്കുവെടി വെച്ച് പിടികൂടിയാല്‍ ആനയെ മുത്തങ്ങ ക്യാംപിലേക്ക് മാറ്റും.

അതേസമയം ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കാനുള്ള ദൗത്യം ഉപേക്ഷിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കേരള വനം വകുപ്പുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും കര്‍ണാടക പിസിസിഎഫ് അറിയിച്ചു.

അതേസമയം കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ അജീഷിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് പടമല അല്‍ഫോന്‍സാ ദേവീലയ സെമിത്തേരിയിലാണ് മൃതദേഹം സംസകരിക്കുക. ഇന്നലെ രാത്രി എട്ട് മണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്ത് മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. ഇന്ന് രണ്ട് മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

TAGGED:belur magnaelephantElephant Attackforest departmentKarnataka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എയർ അറേബ്യയുടെ കുവൈറ്റ്-അബുദാബി സർവീസ് ആരംഭിച്ചു

November 1, 2022
News

പുതിയ പാർട്ടി രൂപീകരിക്കും,കേരളത്തിൽ എല്ലായിടത്തും മത്സരിക്കും: പി വി അൻവർ

October 2, 2024
News

ബി.ബി.സിക്കെതിരെ കേസെടുത്ത് ഇ.ഡി; ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം

April 13, 2023
EntertainmentNews

WatchVideo: ആടുജീവിതം ഏറ്റവും വലിയ മലയാള സിനിമയെന്ന് പൃഥ്വിരാജ്

December 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?