EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വീണ്ടും മലയാളി; എമേർജിംഗ് ഏഷ്യാ കപ്പിൽ ബാസിൽ ഹമീദ് നയിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വീണ്ടും മലയാളി; എമേർജിംഗ് ഏഷ്യാ കപ്പിൽ ബാസിൽ ഹമീദ് നയിക്കും
Sports

യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വീണ്ടും മലയാളി; എമേർജിംഗ് ഏഷ്യാ കപ്പിൽ ബാസിൽ ഹമീദ് നയിക്കും

Web Desk
Last updated: October 17, 2024 4:07 PM
Web Desk
Published: October 17, 2024
Share

അബുദാബി: മെൻസ് ടി 20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും.

കഴിഞ്ഞ ആറു വർഷമായി യുഎഇ ദേശീയ ക്രിക്കറ്റ് ടീമിൽ ഓൾ റൗണ്ടറായ ബാസിൽ മികച്ച ഫോമിലാണ് ഉള്ളത്. തുടർച്ചയായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഒടുവിൽ ടീമിൻ്റെ നായകപദവിയിലേക്കും ബാസിലിനെ എത്തിച്ചത്. യുഎഇ ടീമിൻെറ തലപ്പത്തെത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബാസിൽ. 2022 ൽ മധ്യനിര ബാറ്റ്സ്മാൻ ആയിരുന്ന തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപ്പൊയിൽ സ്വദേശിയായ സിപി റിസ്വാനും ക്യാപ്റ്റൻ പദവി വഹിച്ചിരുന്നു.

100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളി എന്ന റെക്കോർഡും ബാസിലിൻ്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 1500 ലേറെ റൺസും 75 വിക്കറ്റും നേടിയ ആദ്യ മലയാളി കൂടിയാണ് ബാസിൽ ഹമീദ്. നാലുമാസം മുൻപാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ പദവിയിലേക്ക് ബാസിലെത്തിയത്.

എമർജിങ് ടീമിൽ ഇന്ത്യ എ, പാകിസ്ഥാൻ എ, ഒമാൻ എന്നീ ടീമുകളെയാണ് യുഎഇ നേരിടുന്നത്. മാതൃ രാജ്യത്തിനെതിരെ കളിക്കുക എന്ന വെല്ലുവിളി ഉണ്ടെങ്കിലും യുഎഇക്ക് വിജയം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ബാസിൽ പറയുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Sports

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ; ഷൂട്ടിംഗിലും തുഴച്ചിലിലും വെള്ളി

September 24, 2023
NewsSports

‘ആരാധകരേ ശാന്തരാകുവിൻ’; ഇനി അങ്ങോട്ട് മികച്ച പ്രകടനം മാത്രമെന്ന് മെസ്സി

November 23, 2022
NewsSports

ചുംബന വിവാദം; സ്പാനിഷ് ഫുട്ബോൾ തലവനെ സസ്‌പെൻഡ് ചെയ്ത് ഫിഫ

August 26, 2023
NewsSports

ദുബായി ഒരുങ്ങി; ഏഷ്യാകപ്പ് ക്രിക്കറ്റ് പൂരം നാളെ മുതല്‍

August 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?