EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രചരിക്കുന്ന ചിത്രം വ്യാജം, പരാതി നല്‍കും; യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് ബജ്‌റംഗ് പൂനിയ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രചരിക്കുന്ന ചിത്രം വ്യാജം, പരാതി നല്‍കും; യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് ബജ്‌റംഗ് പൂനിയ
News

പ്രചരിക്കുന്ന ചിത്രം വ്യാജം, പരാതി നല്‍കും; യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് ബജ്‌റംഗ് പൂനിയ

Web News
Last updated: May 29, 2023 5:38 AM
Web News
Published: May 29, 2023
Share

പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സെല്‍ഫി വ്യാജമെന്ന് ബജ്‌റംഗ് പൂനിയ. മോര്‍ഫ് ചെയ്ത ചിത്രവും യഥാര്‍ത്ഥ ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബജ്‌റംഗ് പൂനിയയുടെ പ്രതികരണം. ഇതിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഐടി സെല്‍ ആള്‍ക്കാര്‍ വ്യാജചിത്രം പ്രചരിപ്പിക്കുകയാണ്. ഈ വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ ആരായാലും നിയമപരമായി പരാതി നല്‍കുകയാണെന്ന് ഇവിടെ വ്യക്തമാക്കുകയാണ്,’ എന്ന കുറിപ്പോടെയാണ് ബജ്‌റംഗ് പൂനിയ വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

 

IT Cell वाले ये झूठी तस्वीर फैला रहे हैं। हम ये साफ़ कर देते हैं की जो भी ये फ़र्ज़ी तस्वीर पोस्ट करेगा उसके ख़िलाफ़ शिकायत दर्ज की जाएगी। #WrestlersProtest pic.twitter.com/a0MngT1kUa

— Bajrang Punia ???????? (@BajrangPunia) May 28, 2023

ജന്തര്‍ മന്തറില്‍ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അറസ്റ്റിലായ ഗുസ്തി താരങ്ങള്‍ ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയാണ് വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്ന് യഥാര്‍ത്ഥ ചിത്രം പങ്കുവെച്ചുകൊണ്ട് പൂനിയ വ്യക്തമാക്കി. വിനേഷ് ഫോഗട്ടും സഹോദരി സംഗീത ഫോഗട്ടും ട്വീറ്റ് ഷെയര്‍ ചെയ്തു.

പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടന്ന മാര്‍ട്ടില്‍ ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

താരങ്ങളെ ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഡല്‍ഹി അതിര്‍ത്തിയില്‍ വെച്ച് തന്നെ താരങ്ങളെ പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതോടെ താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. ഇവരുടെ സമരവേദിയും പൊലീസ് അറസ്റ്റിന് പിന്നാലെ പൊളിച്ച് നീക്കിയിരുന്നു.

TAGGED:brij bhushanSakshee Malikkhvinesh phogat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പിടിവിട്ട് വൈദ്യുതി ഉപഭോഗം: ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ഇബി

April 4, 2024
News

സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി നിർത്തി, ടാൻ​സാനി​യ മാതൃകയായി 

December 7, 2022
News

‘ഇത് ചരിത്രം’, ദുബായ് ബുർജ് അൽ അറബ് ഹോട്ടലിന്റെ ഹെലിപാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ്

March 15, 2023
News

പ്രവചിച്ചതെല്ലാം കിറുകൃത്യം; അത്ഭുതമായി ടോബി പെൻഗ്വിൻ

November 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?