EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പത്തോളം ഭാഷകളിൽ പാടി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആയിഷ അബ്ദുൽ ബാസിത്തിനെ ദുബായിൽ ആദരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പത്തോളം ഭാഷകളിൽ പാടി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആയിഷ അബ്ദുൽ ബാസിത്തിനെ ദുബായിൽ ആദരിച്ചു
News

പത്തോളം ഭാഷകളിൽ പാടി അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആയിഷ അബ്ദുൽ ബാസിത്തിനെ ദുബായിൽ ആദരിച്ചു

News Desk
Last updated: October 11, 2022 12:44 PM
News Desk
Published: October 11, 2022
Share

കുറഞ്ഞ കാലം കൊണ്ട് പത്തോളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു കൊണ്ട് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടിയ മലയാളി ഗായിക ആയിഷ അബ്ദുൽ ബാസിത്തിനെ ‘കലാ സാംസ്ക്കാരിക സൗഹൃദ കൂട്ടം’ ദുബായിൽ ആദരിച്ചു. ചടങ്ങ് കെ പി സഹീർ സ്റ്റോറീസ് ഉദ്ഘാടനം ചെയ്തു. എ കെ ഫൈസൽ അധ്യക്ഷത വഹിച്ചു. കബീർ ടെൽകോൺ മെഡൽ സമ്മാനിച്ചു. നസ്രുദ്ദീൻ മണ്ണാർക്കാട്, ഷാഫി അൽ മുർഷിദി, ഷിയാസ് സുൽത്താൻ, ഒ പി ഷാജി വൈലത്തൂർ.സൽമാൻ ഫാരിസ്, റഫീഖ് സിയാന, ചാക്കോ ഊളക്കാടൻ, യാസിർ,സബീബ്,ഹകീം, ത്വൽഹത്ത്, സഫീൽ തുടങ്ങിയവർ സംബന്ധിച്ചു

യൂട്യൂബിൽ 3.2 മില്യണും ഫേസ്ബുക്കിൽ 1.9 മില്യണും ഫോളോവേഴ്‌സുള്ള ആയിഷ അബ്ദുൽ ബാസിത്ത് അറബി , ഉറുദു , ഇൻഡോനേഷ്യൻ, ചെച്നിയൻ , തുർക്കിഷ് , പഞ്ചാബി , തമിഴ് , മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ലോകത്തിന്റെ പല കോണുകളിലുള്ള കോടിക്കണക്കിന് സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്. പ്രശസ്ത ഗായകൻ സാമി യൂസുഫിന്റെ ”അൻഡാന്റെ’ റെക്കോർഡ്‌സ്‌ ‘ എന്ന കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആയിഷ ഇതിനകം ‘ തസ്ബീഹ്’, ‘ദുആ’ എന്നീ ഗാനങ്ങൾ കമ്പനിക്ക് വേണ്ടി ആലപിച്ചിട്ടുണ്ട്.

ബോളിവുഡിലെ സംഗീത സംവിധായകരായ സലിം – സുലൈമാൻ ടീമിനൊപ്പം ആലപിച്ച ‘ സലാം’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളെ ഉൾപ്പെടുത്തിയുള്ള പത്തു പാട്ടുകളുടെ സീരീസായ ‘ഭൂമി’ സീരീസിലെ ആദ്യ ഗാനമായാണ് ആയിഷയുടെ ഗാനം ഒരുക്കിയിട്ടുള്ളത്. ‘മുഹമ്മദ്‌ നബീനാ’ , ‘ഹസ്ബീ റബ്ബീ’ തുടങ്ങിയ ആയിഷയുടെ മറ്റു പാട്ടുകളും ദേശ ഭാഷകളെ ഭേദിച്ച് ആസ്വദക മനസ്സുകളിൽ ഇടം നേടുകയുണ്ടായി.

അബുദാബിയിൽ പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൽ ബാസിത്ത് – തസ്‌നീം എന്നിവരാണ് ആയിഷയുടെ മാതാപിതാക്കൾ. ഗായിക കൂടിയായ ഉമ്മ തസ്നീമാണ് ആയിഷയുടെ ആദ്യത്തെ പരിശീലക. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഗായികയായി ഈ 17 കാരി മാറിയെങ്കിലും മലയാളിയാണ് ആയിഷയെന്ന കാര്യം പലർക്കും അറിയാറില്ല. അത്‌ കൊണ്ട് കൂടിയാണ് ആയിഷയ്ക്ക് വേണ്ടി അനുമോദന വേദി ഒരുക്കിയതെന്ന് സംഘാടകരായ ‘കലാ സാംസ്ക്കാരിക സൗഹൃദ കൂട്ടം’ ഭാരവാഹികൾ അറിയിച്ചു.

TAGGED:Ayesha Abdul Basitsinging in 10 languages
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം തെറിപ്പിക്കും’; ഗവര്‍ണറുടെ മുന്നറിയിപ്പ്

October 17, 2022
News

മലപ്പുറം ഗ്രീൻഫിൽഡ് ഹൈവേ: സ്ഥലമേറ്റെടുപ്പിനുള്ള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും

June 24, 2023
Editoreal PlusNewsReal Talk

പുതിയ യുഎഇ വിസകൾ അടുത്ത മാസം മുതൽ

August 11, 2022
News

ജോയിക്കായി തെരച്ചിൽ നടത്താൻ നാവികസേന തലസ്ഥാനത്തേക്ക് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?