EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദൃശ്യവിസ്മയം തീർത്ത് ‘അവതാർ 2’; വില്ലനായി വ്യാജ പതിപ്പും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ദൃശ്യവിസ്മയം തീർത്ത് ‘അവതാർ 2’; വില്ലനായി വ്യാജ പതിപ്പും
EntertainmentNews

ദൃശ്യവിസ്മയം തീർത്ത് ‘അവതാർ 2’; വില്ലനായി വ്യാജ പതിപ്പും

News Desk
Last updated: December 16, 2022 7:47 AM
News Desk
Published: December 16, 2022
Share

ലോക സിനിമാ പ്രേമികൾ കാത്തിരുന്ന ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ 2’ തിയറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ പ്രദർശനങ്ങൾ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്നത്. കാമറൂൺ പതിവ് തെറ്റിക്കാതെ രണ്ടാം തവണയും പാണ്ടോറയിലൂടെ ദൃശ്യവിസ്മയം തന്നെ തീർത്തുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

സാങ്കേതികമായി ഇതുവരെയുണ്ടായ ഏറ്റവും മികച്ച സിനിമാ അനുഭവമാണ് അവതാർ രണ്ടാം ഭാഗം നൽകിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കുറിച്ചത്. 3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. എന്നാൽ സമ്പന്നമായ ദൃശ്യാനുഭൂതി സമ്മാനിക്കുന്നതാണ് സിനിമ എന്നതിൽ തർക്കമില്ല. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ 3800ല്‍ ഏറെ സ്ക്രീനുകളിലായി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

അതേസമയം ചിത്രം റിലീസായി മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും വ്യാജപതിപ്പും ഓൺലൈനിൽ പ്രചരിച്ചു. ടൊറന്‍റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വ്യാജപതിപ്പ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

TAGGED:Avatar 2
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessNews

യുഎഇയിൽ സ്വർണ വില കുറഞ്ഞു

August 12, 2022
News

മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്; മാനവീയം വീഥിയില്‍ നിയന്ത്രണം

November 8, 2023
News

യാത്രക്കാരൻ ജീവനക്കാരോട് തട്ടിക്കയറി; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

April 10, 2023
Entertainment

ഏരിയല്‍ ആക്ഷനുമായി ഋത്വികും – ദീപികയും; ‘ഫൈറ്റര്‍’ ടീസര്‍

December 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?