EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദൈവത്തിന്റെ ‘കരം പതിഞ്ഞ’ പന്തിന്റെ ലേലം നവംബർ 16ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദൈവത്തിന്റെ ‘കരം പതിഞ്ഞ’ പന്തിന്റെ ലേലം നവംബർ 16ന്
News

ദൈവത്തിന്റെ ‘കരം പതിഞ്ഞ’ പന്തിന്റെ ലേലം നവംബർ 16ന്

News Desk
Last updated: November 16, 2022 12:38 PM
News Desk
Published: November 16, 2022
Share

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ കരം പതിഞ്ഞ പന്തിന്റെ ലേലം നവംബർ 16ന് ലണ്ടനിൽ വച്ച് നടക്കും. ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ വസ്തുവായാണ് ഈ പന്തിനെ കണക്കാക്കുന്നത്. 2022 ലെ ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ലേലം എന്നതുകൂടി കണക്കിലെടുത്താൽ ലേലമൂല്യം ഏറുമെന്ന് വിലയിരുത്തുന്നു.

ഇതിഹാസതാരം ഡീഗോ മറഡോണയുടെ കാലിൽനിന്നും ‘കൈയിൽനിന്നും’ പിറന്ന രണ്ടു ഗോളുകൾ ആ പന്തിലൂടെയാണ്. കുറഞ്ഞത് 30 ലക്ഷം യുഎസ് ഡോളർ (ഏകദേശം 24 കോടി രൂപ) ലേലത്തിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ തുക ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രഹാം ബഡ് ഓക്‌ഷൻസാണ് ലേലത്തിന് നേതൃത്വം നൽകുന്നത്. മറഡോണയുടെ മരണശേഷം നടക്കുന്ന ലേലം എന്ന പ്രത്യേകതയും ഇതിനുണ്ട്.

സ്പോർട്സ് വസ്തുക്കളിൽ ലേലത്തിലൂടെ ലഭിക്കുന്ന തുക റെക്കോർഡ് തകർക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത് . അന്ന് ‘ദൈവത്തിന്റെ കൈ ഗോൾ’ അനുവദിച്ച് വിവാദനായകനായ തുനീസിയൻ റഫറി അലി ബിൻ നാസർ ആണ് പന്ത് ലേലത്തിനു വച്ചത്. മത്സരത്തിനു ശേഷം പന്ത് അലി ബിൻ നാസർ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും മനോഹരമായ ഗോൾ നേടാൻ ഭാഗ്യമുണ്ടായതു മറഡോണയ്ക്കാണ്. ഏറ്റവും വിവാദമയായ ലോകകപ്പ് ഗോളിന്റെ ഉടമയും അദ്ദേഹം തന്നെ.

1986 ലെ ലോകകപ്പിൽ മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോഴാണ് അർജന്റീനയുടെ നായകന്റെ കാലിൽനിന്ന് ആ ഗോളുകൾ പിറന്നത്. വിവാദമായ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെട്ട ഗോൾ നേടി നാലു മിനിറ്റുകൾക്കുശേഷമായിരുന്നു ഈ ഗോൾ ജന്മമെടുത്തത്. സ്വന്തം ഹാഫിൽനിന്നാരംഭിച്ച ഒറ്റയാൻ മുന്നേറ്റമായിരുന്നു അന്ന് നടന്നത്. ഈ ഗോളിന്റെ ഓർമയ്‌ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്‌റ്റേഡിയത്തിൽ സ്‌മരണിക ഫലകവും സ്‌ഥാപിക്കപ്പെട്ടു

TAGGED:auctionDiego Maradona
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ട് ഖത്തർ നാഷനൽ ബാങ്ക്

January 24, 2023
News

ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം;ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

June 25, 2024
News

പാലക്കാട്ടെ ജയം: ഷാഫിക്കും ശ്രീകണ്ഠനും നേട്ടം

November 23, 2024
News

തൊഴിലാളി ക്ഷാമം: കുടിയേറ്റ വിസകളുടെ എണ്ണം കൂട്ടി ഓസ്ട്രേലിയ

September 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?