EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സഹമത്സരാർത്ഥിയുടെ കരണത്തടിച്ചു: മലയാളം ബിഗ്ബോസിൽ നിന്നും അസി റോക്കി പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > സഹമത്സരാർത്ഥിയുടെ കരണത്തടിച്ചു: മലയാളം ബിഗ്ബോസിൽ നിന്നും അസി റോക്കി പുറത്ത്
Uncategorized

സഹമത്സരാർത്ഥിയുടെ കരണത്തടിച്ചു: മലയാളം ബിഗ്ബോസിൽ നിന്നും അസി റോക്കി പുറത്ത്

Web Desk
Last updated: March 25, 2024 4:29 PM
Web Desk
Published: March 25, 2024
Share

ബിഗ് ബോസ് മലയാളം ആറാമത്തെ സീസണിൽ നിന്നും അസി റോക്കിയെ പുറത്താക്കി. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിനാണ് റോക്കിയെ ബിഗ് ബോസ് പുറത്താക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം. അസി റോക്കി ഹൗസ് മേറ്റായ സിജോയെ മ‍ർദ്ദിക്കുന്നതിൻ്റേയും തുട‍ർന്ന് ബി​ഗ് ബോസ് ഇയാളെ കൺഫഷൻ റൂമിൽ വിളിച്ചു വരുത്തിയ ശേഷം ഷോയിൽ നിന്നും പുറത്താക്കുന്നതായി അറിയിക്കുന്നതിൻ്റേയും ഇയാളെ പുറത്തേക്ക് കൊണ്ടു പോകുന്നതിൻ്റേയും ദൃശ്യങ്ങൾ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഇതിനോടകം ലൈവ് സ്ട്രീം ചെയ്തിട്ടുണ്ട്.

ടാറ്റൂ ആർട്ടിസ്റ്റ്, ബിസിനസുകാരൻ, കിക്ക്ബോക്സിംഗ് ചാമ്പ്യൻ, മോഡൽ, ബൈക്ക് റൈഡർ എന്നീ വിശേഷണങ്ങളോടെയാണ് അസി റോക്കി ബി​ഗ് ബോസ് ഹൗസിൽ എത്തുന്നത്. എന്നാൽ മുൻകോപവും മോശം പരാമർശങ്ങളും കാരണം നേരത്തെ തന്നെ ഇയാൾക്കെതിരെ സഹമത്സരാർത്ഥികളിൽ നിന്നും പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ തന്നെ ഇക്കാര്യത്തിൽ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബി​ഗ് ബോസ് ഹൗസിൽ ഇയാളുടെ കൈയ്യാങ്കളിയുണ്ടായത്.

സഹമത്സരാ‍ർത്ഥികളെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ നേരത്തെയും മലയാളം ബി​ഗ് ബോസിൽ നിന്നും മത്സരാ‍ർത്ഥികളെ പുറത്താക്കിയിട്ടുണ്ട്. രണ്ടാമത്തെ സീസണിൽ സഹമത്സരാ‍ർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന് രജത് കുമാറിനേയും നാലാമത്തെ സീസണിൽ റിയാസ് സലീമിൻ്റെ കഴുത്തിന് കുത്തിപിടിച്ചതിന് റോബിൻ രാധാകൃഷ്ണനേയും ബി​ഗ് ബോസ് സമാനമായ രീതിയിൽ പുറത്താക്കിയിട്ടുണ്ട്. മാ‍ർച്ച് പത്തിന് തുടങ്ങിയ മലയാളം ബി​ഗ്ബോസിൽ ഇതുവരെ വീക്കിലി എവിക്ഷനിലൂടെ രണ്ട് പേ‍ർ പുറത്തായിരുന്നു. രതീഷ് കുമാർ, സുരേഷ് എന്നിവരാണ് ഓഡിയൻസ് വോട്ടിം​ഗിലൂടെ പുറത്തായത്. ഇതോടെ വൈൽഡ് കാർഡ് എൻട്രിയിലൂടെ പുതിയ ആളുകൾ ബി​ഗ്ബോസിലെത്താനും സാധ്യതയേറി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNewsUncategorized

സന്ദർശകരുടെ ഹോട്ട് സ്പോട്ടായി റാസൽ ഖൈമ

August 3, 2025
Editoreal PlusNewsUncategorized

എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലാനൊരുങ്ങി ബ്രിട്ടൺ: നാളത്തെ ചടങ്ങുകൾ ഇങ്ങനെ

September 18, 2022
DiasporaNewsUncategorized

മുഖ്യമന്ത്രി പിണറായി വിജയൻ 18ന് യുഎഇയിൽ, കേരള സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും

June 9, 2023
NewsUncategorized

തമിഴ്‌നാട് മുൻ കോൺഗ്രസ് അധ്യക്ഷൻ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

December 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?