EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കറങ്ങി തിരിഞ്ഞ് അരിക്കൊമ്പൻ കുമളിയിലെ ജനവാസമേഖലയിൽ, വെടിവച്ച് തിരികെ കാടുകേറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കറങ്ങി തിരിഞ്ഞ് അരിക്കൊമ്പൻ കുമളിയിലെ ജനവാസമേഖലയിൽ, വെടിവച്ച് തിരികെ കാടുകേറ്റി
News

കറങ്ങി തിരിഞ്ഞ് അരിക്കൊമ്പൻ കുമളിയിലെ ജനവാസമേഖലയിൽ, വെടിവച്ച് തിരികെ കാടുകേറ്റി

കുമളി റോസാപ്പൂക്കണ്ടം ഭാഗത്താണ് ആനയെത്തിയത്. പെരിയാറിൽ അരിക്കൊമ്പനെ തുറന്നു വിട്ടപ്പോൾ തന്നെ ആന കുമളിയിലെ ജനവാസ മേഖലയിൽ എത്തുമോ എന്ന ആശങ്ക പലരും ഉയർത്തിയിരുന്നു.

Web Desk
Last updated: May 26, 2023 3:58 AM
Web Desk
Published: May 26, 2023
Share

പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറങ്ങി തമിഴ്നാട്ടിലേക്ക് പോയ അരിക്കൊമ്പൻ യൂടേണ് അടിച്ച് കേരളത്തിലെ ജനവാസ മേഖലയിലെത്തി. കുമളി ടൌണിന് അടുത്താണ് അരിക്കൊമ്പൻ എത്തിയത്.

ജനവാസ മേഖലയിലേക്ക് ആന എത്തിയെത്തറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ കുമളി ടൌണിന് നൂറ് മീറ്റർ അകലെ വച്ച് ആകാശത്തേക്ക് വെടിയുതിർത്തി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയോടിച്ചു. ഇന്നലെ രാത്രി ജിപിഎസ് ജിപിഎസ് സിഗ്നൽ വന്നപ്പോൾ ആണ് തമിഴ്നാട് അതിർത്തിയിൽ കറങ്ങി തിരിഞ്ഞിരുന്ന ആന കുമളി പട്ടണത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്ന കാര്യം വനംവകുപ്പ് അറിഞ്ഞത്.

കുമളി റോസാപ്പൂക്കണ്ടം ഭാഗത്താണ് ആനയെത്തിയത്. പെരിയാറിൽ അരിക്കൊമ്പനെ തുറന്നു വിട്ടപ്പോൾ തന്നെ ആന കുമളിയിലെ ജനവാസ മേഖലയിൽ എത്തുമോ എന്ന ആശങ്ക പലരും ഉയർർത്തിയിരുന്നു. കഴിഞ്ഞ ദിവസം കുമളി ടൌണിന് ആറ് കിലോമീറ്റർ അകലെ വരെ ആന വരികയും പിന്നീട് തിരികെ ഉൾക്കാട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തിരുന്നു.

ഏപ്രിൽ 30-ന് പുലർച്ചെയാണ് കുമളിയിൽ നിന്നും 19 കിലോമീറ്റർ അകലെ സീനിയറോട – മേദകാനം വനമേഖലയിൽ ആനയെ തുറന്നു വിട്ടു. തുടർന്നുള്ള ദിവസങ്ങളിൽ തമിഴ്നാട് അതിർത്തിയിലേക്ക് പോയ അരിക്കൊമ്പൻ പിന്നീട് തമിഴ്നാട് അതിർത്തിഗ്രാമമായ മേഘമലൈയിലേക്ക് പോയി ഈ പ്രദേശത്ത് കുറച്ചു ദിവസങ്ങൾ ആന കറങ്ങി നടന്നു. മേഘമലൈയിൽ നിന്നും മണലാർ ഭാഗത്തേക്ക് പോയ അരിക്കൊമ്പൻ പിന്നീട് മെയ് 18-ന് സീനിയറോട ഭാഗത്തേക്ക് തിരിച്ചെത്തി. രണ്ട് ദിവസം മുൻപാണ്കുമളിയിലേക്കുള്ള സഞ്ചാരദിശയിൽ ആനയെ കണ്ടത്തിയത്. ഇന്ന് പുലർച്ചെ കുമളിയിലെ ജനവാസ മേഖലയിലേക്ക് ആനയെത്തുകയും ചെയ്തു.

TAGGED:arikombanforestperiyartiger reserve
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്: ഒൻപത് ജില്ലകളിൽ കടുത്ത ചൂട്

February 26, 2024
News

വിഴിഞ്ഞം യു.ഡി.എഫിൻറെ കുഞ്ഞ്, യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി:വി ഡി സതീശൻ

July 11, 2024
News

യു എ ഇ : ദിവസം ഈർപ്പമുള്ളതായിരിക്കും

September 18, 2022
News

യുഎഇയിൽ താപനില കുറയും; മൂടൽമഞ്ഞിനും സാധ്യത

October 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?