EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അരിക്കൊമ്പന് ആദ്യ മയക്കുവെടി വച്ചു: ഭീഷണിയായി ചക്കക്കൊമ്പൻ പരിസരത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അരിക്കൊമ്പന് ആദ്യ മയക്കുവെടി വച്ചു: ഭീഷണിയായി ചക്കക്കൊമ്പൻ പരിസരത്ത്
News

അരിക്കൊമ്പന് ആദ്യ മയക്കുവെടി വച്ചു: ഭീഷണിയായി ചക്കക്കൊമ്പൻ പരിസരത്ത്

അതേസമയം ഇതേ പ്രദേശത്ത് ചക്കക്കൊമ്പൻ എന്ന മറ്റൊരു കാട്ടുകൊമ്പൻ ചുറ്റികറങ്ങുന്നത് ​ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്

Web Desk
Last updated: April 29, 2023 7:15 AM
Web Desk
Published: April 29, 2023
Share

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കൂടി മാറ്റാനുള്ള വനംവകുപ്പിൻ്റെ ദൗത്യം ആരംഭിച്ചു. ലക്ഷ്യമിട്ട പോലെ രാവിലെ 11.55-ഓടെ ആനയെ ദൗത്യസംഘം മയക്കുവെടി വച്ചു. വെടിയേറ്റ ആന സിമൻ്റ് പാലത്തിന് സമീപമുള്ള പുൽമേട്ടിൽ നിന്നും ചോലക്കാടിലേക്ക് മാറിയിട്ടുണ്ട്. ആനയെ പിന്തുടരുന്ന ദൗത്യസംഘം അടുത്ത അവസരത്തിൽ വീണ്ടും മയക്കുവെടി വയ്ക്കാൻ തയ്യാറെടുക്കുകയാണ്. നിലവിൽ ആന മയക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ആനയെ മയങ്ങിയാൽ ഉടൻ രണ്ട് കണ്ണുകളും തുണിയിട്ട് മൂടും.

നേരത്തെ 2017-ലും അരിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വച്ചിരുന്നുവെങ്കിലും ആനയെ അന്ന് പിടികൂടാൻ സാധിച്ചിരുന്നില്ല. ഇക്കുറി ഇത് ആവ‍ർത്തിക്കാതിരിക്കാനുള്ള ജാ​ഗ്രതയിലാണ് വനംവകുപ്പ്. മയക്കുവെടിയേറ്റ ആന മയങ്ങാൻ 45 മിനിറ്റെങ്കിലും വേണ്ടി വരും. ഈ ഘട്ടത്തിൽ കുങ്കിയാനകളെ ഇവിടേക്ക് എത്തിക്കും. അതേസമയം ഇതേ പ്രദേശത്ത് ചക്കക്കൊമ്പൻ എന്ന മറ്റൊരു കാട്ടുകൊമ്പൻ ചുറ്റികറങ്ങുന്നത് ​ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്. മയക്കുവെടിയേറ്റ അരിക്കൊമ്പന് അരികിലേക്ക് ചക്കക്കൊമ്പൻ വന്നാൽ നാല് കുങ്കിയാനകളേയും രണ്ടായി പിരിച്ച് രണ്ട് ആനകളേയും കൈകാര്യം ചെയ്യാനാണ് വനംവകുപ്പിൻ്റെ പദ്ധതി.

ഇന്ന് രാവിലെ അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെയ്ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ പടക്കം പൊട്ടിച്ച് മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൌത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്.

ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൌത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.

TAGGED:arikombanchakkakombanforest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; പ്രതി പിടിയിൽ

April 5, 2023
News

വയോധികനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം, അഭിഭാഷകയായ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

July 27, 2023
News

എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്‍കി കെ.എസ്.യു

June 23, 2023
News

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക

September 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?