EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ദുബൈ കെയേഴ്സുമായി സഹകരിക്കാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ്: വരുമാനത്തിൽ ഒരു ഭാഗം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Uncategorized > ദുബൈ കെയേഴ്സുമായി സഹകരിക്കാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ്: വരുമാനത്തിൽ ഒരു ഭാഗം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്
Uncategorized

ദുബൈ കെയേഴ്സുമായി സഹകരിക്കാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ്: വരുമാനത്തിൽ ഒരു ഭാഗം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്

Web Desk
Last updated: May 24, 2024 8:53 PM
Web Desk
Published: May 24, 2024
Share

ദുബൈ: ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബൈ കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റ നേതൃത്വത്തിൽ നൽകുന്ന പദ്ധതിയാണ് ദുബൈ കേയേഴ്സ്.

സ്ഥാപനം മുറുകെ പിടിക്കുന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് മൗലികാവകാശമായ വിദ്യാഭ്യാസം ആഢംബരമായി അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സമൂഹത്തിന്റെ ഉന്നമനത്തിന് കൈത്താങ്ങാകാൻ തീരുമാനിച്ചതെന്ന് അറക്കൽ ഗോൾഡ് & ഡയമണ്ട്സ് അധികൃതർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമാണ് പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനം എന്ന തിരിച്ചറിവിൽ നിന്നാണ് ഏത് സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കാൻ പ്രവർത്തിക്കുന്ന ദുബൈ കെയേഴ്സുമായി കൈകോർക്കുന്നതെന്ന് അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ തൻവീർ സി.പി  പറഞ്ഞു. ഈരംഗത്ത് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് അറക്കൽ ഗോൽഡ് & ഡയമണ്ട്സും, ദുബൈ കെയേഴ്സുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേരിലേക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാൻ ദുബൈ കെയേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

മുഴുവൻ പ്രതിസന്ധികളെയും അതിജീവിച്ച് നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും, വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് പോലൊരു സ്ഥാപനവുമായി സഹരിക്കുന്നത് ആവേശകരമാണെന്ന് ദുബൈ കെയേഴ്സ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ അമൽ അൽ റദ പറഞ്ഞു. സമൂഹത്തെ നിർമാണാത്മകായ മാറ്റങ്ങളിലേക്ക് നയിക്കാനും സമൂഹത്തിന് സുസ്ഥിരമായ വളർച്ച കൈവരിക്കാനും ഇത്തരം സഹകരണങ്ങൾക്ക് കഴിയുമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പ്രത്യാശപ്രകടിപ്പിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsUncategorized

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിനായി വൈത്തിരിയിലും കൽപ്പറ്റയിലും സ്ഥലം കണ്ടെത്തി

October 10, 2024
Uncategorized

വിരമിക്കാൻ നാല് ദിവസം; എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു

August 27, 2025
NewsUncategorized

നിലവാരം കുറഞ്ഞ പ്രഷർകുക്കറുകൾ വിറ്റു; ഫ്ലിപ്കാർട്ടിന് പിഴ

August 17, 2022
Uncategorized

പ്ലസ് വൺ പ്രവേശനം; ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

June 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?