EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അപകടത്തില്‍പ്പെട്ട 17കാരന് രക്ഷകനായി ആപ്പിള്‍ വാച്ച്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അപകടത്തില്‍പ്പെട്ട 17കാരന് രക്ഷകനായി ആപ്പിള്‍ വാച്ച്
News

അപകടത്തില്‍പ്പെട്ട 17കാരന് രക്ഷകനായി ആപ്പിള്‍ വാച്ച്

News Desk
Last updated: November 18, 2022 1:23 PM
News Desk
Published: November 18, 2022
Share

അപകടത്തിൽപ്പെടുന്ന പലരും അത്ഭുതകരമായി രക്ഷപ്പെടുന്ന വാർത്തകൾ പലപ്പോഴായി കാണാറുണ്ട്. എന്നാൽ ഒരു യുവാവിന്റെ ജീവന്‍ രക്ഷിച്ച് വൈറലായിരിക്കുകയാണ് ആപ്പിള്‍ വാച്ച്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ സ്മിത് മേത്ത എന്ന 17കാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോകാന്‍ പദ്ധതിയിട്ടു. ലോണാവാലയിലേക്ക് ഒരു ട്രക്കിംഗ് നടത്താനാണ് ഇവര്‍ തീരുമാനിച്ചത്. എന്നാൽ ട്രക്കിംഗിന് ശേഷം തിരികെ വരുമ്പോൾ ഒറ്റയ്ക്കായിരുന്ന സ്മിത്ത് ബാലന്‍സ് തെറ്റി താഴ്‌വരയിലേക്ക്‌ വീഴുകയായിരുന്നു. വീണ് കിടന്ന സ്മിത്തിന് അടുത്ത് കിടന്ന പാറക്കഷ്ണത്തില്‍ പിടുത്തം കിട്ടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്മിത്തിന് കാലിലും കണങ്കാലിലുമടക്കം പരുക്കേല്‍ക്കുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ ട്രക്കിങിന് പോകാനിറങ്ങിയപ്പോള്‍ സ്മിത്ത് ഫോണ്‍ സുഹൃത്തിന്റെ ബാഗിലേക്കിട്ടിരുന്നു. ഇതോടെ ഫോണ്‍ വിളിച്ച് സുഹൃത്തുക്കളെ വിവരമറിയിക്കാനുള്ള വഴിയും ഇല്ലാതെയായി. എന്നാൽ താഴ്‌വരയില്‍ കുടുങ്ങിക്കിടക്കുന്ന സ്മിത്തിന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് ആപ്പിള്‍ സീരിസ് 7 വാച്ച് മാത്രം ഉണ്ടായിരുന്നു. സഹായത്തിനായി വിളിക്കാന്‍ സമീപത്ത് ആരുമില്ലാതിരുന്നതിനാല്‍ ഈ വാച്ച് മാത്രമേ തന്റെ രക്ഷയ്ക്കായി ഉള്ളൂ എന്ന് സ്മിത്തിന് മനസിലായി. ഉടൻ തന്നെ മാതാപിതാക്കളെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാന്‍ ആപ്പിള്‍ വാച്ച് ഉപയോഗിച്ചതാണ് സ്മിത്തിന് തുണയായത്.

തുടര്‍ന്ന് മാതാപിതാക്കള്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ട്രക്കര്‍മാരുടെ സഹായത്തോടെ സ്മിത്തിനെ രക്ഷപെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. താഴ്‌വരയിലെ അഗാധ വനത്തിലേക്കാണ് സ്മിത്ത്‌ വീണത്. മുറിവുകളില്‍ നിന്ന് ചോരയും വന്നിരുന്നു. ആപ്പിള്‍ വാച്ച് ഇല്ലായിരുന്നുവെങ്കില്‍ രക്ഷപെടുമായിരുന്നെന്ന് ഉറപ്പില്ല. ബില്‍റ്റ്-ഇന്‍ സെല്ലുലാര്‍ കണക്റ്റിവിറ്റിക്ക് നന്ദിയെന്ന് സ്മിത്ത് രക്ഷപെട്ടതിന് ശേഷം പറഞ്ഞു. സ്മിതിനെ രക്ഷപെടുത്തിയ ശേഷം ആദ്യം ലോണാവാലയിലെ ആശുപത്രിയിലും തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

TAGGED:Apple watch
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഓട്ടോറിക്ഷയില്‍ ബസ് ഇടിച്ചുകയറി; നാല് ദിവസം പ്രായമായ നവജാത ശിശുവുള്‍പ്പെടെ മൂന്ന് മരണം

May 19, 2023
News

യുഎഇയിൽ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു

November 13, 2022
EntertainmentNews

‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു

September 30, 2023
News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു 

December 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?