EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അന്വേഷണങ്ങളുടെയല്ല അന്വേഷകരുടെ കഥ’; അന്വേഷിപ്പിന്‍ കണ്ടെത്തും ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘അന്വേഷണങ്ങളുടെയല്ല അന്വേഷകരുടെ കഥ’; അന്വേഷിപ്പിന്‍ കണ്ടെത്തും ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്
Entertainment

‘അന്വേഷണങ്ങളുടെയല്ല അന്വേഷകരുടെ കഥ’; അന്വേഷിപ്പിന്‍ കണ്ടെത്തും ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്

News Desk
Last updated: January 15, 2024 3:11 PM
News Desk
Published: January 15, 2024
Share

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. സാധാരണ കുറ്റാന്വേഷണ കഥകളില്‍ നിന്നും വ്യത്യസ്തമായി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു കൊലപാതകം അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കടന്ന് പോകുന്ന കാര്യങ്ങളെ കുറിച്ചാണ് സിനിമ പറഞ്ഞ് വെക്കുന്നതെന്നാണ് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ് എഡിറ്റോറിയലിനോട് പറഞ്ഞത്.

രണ്ട് കൊലപാതങ്ങളുടെ കഥ

സിനിമയില്‍ ടൊവിനോ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് ആനന്ദ് നാരായണന്‍ എന്നാണ്. ഒരു ചെറുപ്പക്കാരന്‍ എസ്.ഐ ട്രെയിനിംഗ് കഴിഞ്ഞ് കോട്ടയത്ത് ചിങ്ങമനം എന്ന സ്ഥലത്ത് എസ്.ഐ ആയി ചാര്‍ജ് എടുക്കുന്നത് തൊട്ടുള്ള അയാളുടെ ജീവിതമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ആനന്ദ് നാരായണനും മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അവരുടെ കരിയറില്‍ അന്വേഷിക്കുന്ന രണ്ട് കൊലപാതകങ്ങളും സിനിമയില്‍ പറഞ്ഞ് വെക്കുന്നുണ്ട്. അതില്‍ ഇവര്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നതാണ് സിനിമ പറഞ്ഞ് വെക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതത്തിനാണ് സിനിമയില്‍ പ്രാധാന്യം

ഈ സിനിമയില്‍ പ്രധാനമായും കാണിച്ചിരിക്കുന്നത് ഈ രണ്ട് കൊലപാതകങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവര്‍ (അന്വേഷണ ഉദ്യോഗസ്ഥര്‍) കടന്ന് പോകുന്ന അവസ്ഥകളെ കുറിച്ചാണ്. കൊലപാതകത്തിനല്ല മറിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതത്തിനാണ് സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. സിനിമയുടെ ടാഗ് ലൈന്‍ തന്നെ അന്വേഷണങ്ങളുടെ കഥയെന്നല്ല അന്വേഷകരുടെ കഥയെന്നാണ്.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കുറ്റാന്വേഷണ കഥ

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കുറ്റാന്വേഷണ കഥ തന്നെയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. പക്ഷെ സാധാരണ നമ്മള്‍ കാണുന്ന സിനിമയില്‍ കൊലപാതകത്തിലൂടെ മാത്രമാണ് കഥ സഞ്ചരിക്കാറ്. എന്നാല്‍ അന്വേഷകരുടെ ജീവിതത്തിലൂടെ ഒരിക്കലും സിനിമ പോകാറില്ല. ജീവിതം എന്ന് പറയുമ്പോള്‍ ഒരു കേസ് അന്വേഷിക്കുമ്പോള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും വേദനകളുമാണ് ഞാന്‍ ഉദ്ദേശിച്ചത്. ബാക്കിയെല്ലാം തന്നെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തന്നെയാണ് സിനിമ. അതിനൊപ്പം ഇവര്‍ കടന്ന് പോകുന്ന പ്രശ്‌നങ്ങളെ കുറിച്ചും പറയുന്നുണ്ട്.

ആദ്യ സിനിമ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്നതാകണമെന്ന് ആഗ്രഹിച്ചിരുന്നു

എനിക്ക് എല്ലാ തരം ജോണറുകളും ഇഷ്ടമാണ്. എന്നാല്‍ ത്രില്ലര്‍ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമകളില്‍ ഒന്നാണ്. ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കാന്‍ കഴിയുന്നതായിരിക്കണം ആദ്യത്തെ സിനിമ എന്നുണ്ടായിരുന്നു. പിന്നെ തിരക്കഥ വായിച്ചപ്പോള്‍ എന്നെ അത് വല്ലാതെ എന്‍ഗേജ് ചെയ്യിപ്പിച്ചിരുന്നു.

ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2024 ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

 

 

 

TAGGED:Anweshippin KandethumDarwin KuryakoseTovino Thomas
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ആഗോള ബോക്‌സ് ഓഫീസില്‍ 425 കോടി കളക്ഷൻ നേടി രണ്‍ബീര്‍ കപൂറിന്റെ അനിമല്‍

December 5, 2023
Entertainment

പൃഥ്വിരാജ് സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു; എമ്പുരാൻ ഷൂട്ടിംഗ് അടുത്ത മാസം

August 1, 2023
Entertainment

നസ്രിയയും ബേസിലും ഒന്നിക്കുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ മോഷൻ പോസ്റ്റർ പുറത്ത്

September 14, 2024
Entertainment

ഇന്ത്യൻ 2 -ലെ ആദ്യ ഗാനം പുറത്ത്; കേരള ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവീസിന്

May 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?