EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആമസോണും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആമസോണും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു
News

ആമസോണും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു

News Desk
Last updated: November 15, 2022 7:46 AM
News Desk
Published: November 15, 2022
Share

പ്രശസ്ത ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ആമസോൺ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത്. കോർപ്പറേറ്റ്, ടെക്‌നോളജി ജോലികളിൽ നിന്ന് ഏകദേശം 10,000 പേരെ ഈ ആഴ്ച മുതൽ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ആമസോണിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇത്. ആഗോളതലത്തിൽ 1.6 ദശലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന കമ്പനിയുടെ ഏകദേശം ഒരു ശതമാനം തൊഴിലാളികളെയാണ് ഇപ്പോൾ പിരിച്ചുവിടാനൊരുങ്ങുന്നത് . വോയ്‌സ് അസിസ്റ്റൻ്റായ അലക്‌സയെ ഉൾക്കൊള്ളുന്ന ഇ-കൊമേഴ്‌സ് ഭീമൻ്റെ ഉപകരണ യൂണിറ്റിലും റീട്ടെയിൽ ഡിവിഷനിലും ഹ്യൂമൻ റിസോഴ്‌സിലും ഈ വെട്ടിക്കുറയ്ക്കൽ ഉണ്ടാകും.

മാസങ്ങൾ നീണ്ട അവലോകനത്തിന് ശേഷമാണ് പിരിച്ചു വിടൽ തീരുമാനം. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാർക്ക് കമ്പനിക്കുള്ളിലെ മറ്റ് അവസരങ്ങൾ തേടാൻ ആമസോൺ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ടിനെപ്പറ്റി കമ്പനി പ്രതികരിച്ചില്ല. അതേസമയം കഴിഞ്ഞ വർഷം ഡിസംബർ 31 വരെ ആമസോണിന് ഏകദേശം 1,608,000 ഫുൾ ടൈം, പാർട്ട് ടൈം ജോലിക്കാരായിരുന്നു ഉണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞുവിടുന്ന ഏറ്റവും പുതിയ യുഎസ് കമ്പനിയാണ് ആമസോൺ.

TAGGED:alexaAmazon
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തൃശ്ശൂരിൽ വൻ സ്വർണ്ണ കവർച്ച;കാറിലെത്തിയ സംഘം തട്ടിയെടുത്തത് 3 കിലോ സ്വർണ്ണം

September 9, 2023
News

എട്ട് വർഷം മുൻപ് കാണാതായ വ്യോമസേനാ വിമാനത്തിൻ്റെ അവശിഷ്ടം ബംഗാൾ കടലിനടിയിൽ കണ്ടെത്തി

January 12, 2024
News

ഒമാൻ എയർവേയ്സിന് അപെക്സ് പഞ്ച നക്ഷത്ര റേറ്റിംഗ്

October 30, 2022
DiasporaNews

വേനൽ അവധി ക്യാമ്പായ മധുരം മലയാളത്തിൻ്റെ 24-ാം അധ്യായം നടന്നു

July 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?