EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിജയ് ദേവരകൊണ്ടയല്ല അല്ലു അര്‍ജുന്‍; അര്‍ജുന്‍ റെഡ്ഡിയുടെ ആദ്യ ചോയിസ് വെളിപ്പെടുത്തി സന്ദീപ് വാങ്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വിജയ് ദേവരകൊണ്ടയല്ല അല്ലു അര്‍ജുന്‍; അര്‍ജുന്‍ റെഡ്ഡിയുടെ ആദ്യ ചോയിസ് വെളിപ്പെടുത്തി സന്ദീപ് വാങ്ക
Entertainment

വിജയ് ദേവരകൊണ്ടയല്ല അല്ലു അര്‍ജുന്‍; അര്‍ജുന്‍ റെഡ്ഡിയുടെ ആദ്യ ചോയിസ് വെളിപ്പെടുത്തി സന്ദീപ് വാങ്ക

News Desk
Last updated: January 6, 2024 10:14 AM
News Desk
Published: January 6, 2024
Share

സന്ദീപ് വാങ്ക റെഡ്ഡിയുടെ അര്‍ജുന്‍ റെഡ്ഡി ഇപ്പോഴും സിനിമ മേഖലയില്‍ ചര്‍ച്ച വിഷയമാണ്. സിനിമയ്ക്ക് സംമിശ്ര പ്രതികരണങ്ങളാണ് റിലീസിന് ശേഷം ലഭിച്ചിരുന്നത്. ചിലര്‍ ചിത്രം സ്ത്രീ വിരുദ്ധമാണെന്നും പറഞ്ഞിരുന്നു. വിജയ് ദേവരകൊണ്ടയായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ തന്റെ ആദ്യ ചോയിസ് വിജയ് ദേവരകൊണ്ടയായിരുന്നില്ല അല്ലു അര്‍ജുനായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ സന്ദീപ് വാങ്ക റെഡ്ഡിയിപ്പോള്‍.

ഇന്ത്യ ടുടേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. 2011ല്‍ താന്‍ അല്ലു അര്‍ജുനോട് കഥ പറഞ്ഞിരുന്നു. പക്ഷെ അത് അന്ന് നടന്നില്ല. നിര്‍ഭാഗ്യവശാല്‍ അല്ലു അര്‍ജുനോട് വീണ്ടും കഥ പറയാനുള്ള അവസരം സംവിധായകന് ലഭിച്ചില്ല. തിരക്കഥ നിരവധി നിര്‍മ്മാതാക്കളുടെയും നടന്‍മാരുടെയും കൈകളിലൂടെ കടന്ന് പോയി. അവസാനം സന്ദീപ് തന്നെ സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

എന്നാല്‍ 13 വര്‍ഷത്തിന് ശേഷം സന്ദീപ് അല്ലു അര്‍ജുനുമായി പുതിയ സിനിമ ചെയ്യാനിരിക്കുകയാണ്. നിലവില്‍ സന്ദീപ് പ്രഭാസ് നായകനായ സ്പിരിറ്റ് എന്ന ഹൊറര്‍ സിനിമയുടെ പണിപ്പുരയിലാണ്. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമലാണ് അവസാനമായി റിലീസ് ചെയ്ത സന്ദീപ് വാങ്ക ചിത്രം. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

TAGGED:Allu ArjunSandeep Reddy Vanga
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ സ്മാർട്’ ; ടീസർ പുറത്ത്

May 15, 2024
EntertainmentNews

WatchVideo: ആടുജീവിതം ഏറ്റവും വലിയ മലയാള സിനിമയെന്ന് പൃഥ്വിരാജ്

December 25, 2022
Entertainment

ആരാധകരെ ഒഴിവാകാന്‍ ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് പിഴ

July 12, 2023
EntertainmentUncategorized

രാജേഷ് ധ്രുവ- സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’

September 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?