EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: താറുമാറായി വ്യോമഗതാഗതം, ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > താറുമാറായി വ്യോമഗതാഗതം, ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിൽ
News

താറുമാറായി വ്യോമഗതാഗതം, ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിൽ

Web Desk
Last updated: February 28, 2026 6:43 PM
Web Desk
Published: February 28, 2026
Share

ദുബായ്: ഇറാനിലെ ആക്രമണവും തിരിച്ചടിയും കാരണം പശ്ചിമേഷ്യയിലെ വ്യോമഗതാഗതമാകെ താളെ തെറ്റി. ഇന്നു രാവിലെ ഇറാനിൽ ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ ഇറാനിലൂടേയും ഇസ്രയേലലിലൂടെയുമുള്ള വ്യോമഗതാഗതം നിരോധിച്ചു. തൊട്ടുപിന്നാലെ ഇറാൻ ഇസ്രയേലിലേക്ക് ആക്രമണം തുടങ്ങിയതോടെ ഗൾഫ് രാജ്യങ്ങൾ എയർലൈനുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാൻ്റെ ആക്രമണം ജിസിസിയിലെ യു.എസ് താവളങ്ങളിൽ ആരംഭിച്ചതിന് പിന്നാലെ യുഎഇ അടക്കം ജിസിസി രാജ്യങ്ങളെല്ലാം തന്നെ അടിയന്തരമായി തങ്ങളുടെ വ്യോമപാത അടച്ചു. പിന്നാലെ എയർഇന്ത്യ, ഇൻഡിഗോ, ആകാശ അടക്കമുള്ള ഇന്ത്യൻ എയർലൈൻസ് കമ്പനികളും ഗൾഫിലേക്കുള്ള സർവ്വീസ് തത്കാലം നിർത്തിവച്ചതായി അറിയിച്ചു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേക്കുള്ള നിരവധി സർവ്വീസുകൾ മുടങ്ങിയിട്ടുണ്ട്. ഇന്നു പുലർച്ചെ പുറപ്പെട്ട ചില വിമാനങ്ങൾ പകുതി മടങ്ങുകയോ മറ്റു വിമാനത്താവളങ്ങളിൽ പോയി ഇറങ്ങുകയോ ചെയ്തു. സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണ് എന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് വ്യോമഗതാഗതം താളം തെറ്റിയതോടെ പ്രതിസന്ധിയിലായത്. ടിക്കറ്റ് റീഫണ്ടിംഗും അടുത്ത ബുക്കിംഗും സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. വിമാനങ്ങളുടെ സർവ്വീസ് ഷെഡ്യൂൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിശോധിക്കണെന്നും സർവ്വീസ് ക്യാൻസൽ ചെയ്യുന്ന പക്ഷം വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും സിയാൽ അധികൃതർ ആവശ്യപ്പെട്ടു.

TAGGED:airlinesFlightGCCGulfSaudiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘കുഞ്ഞിന് ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം’; ഹൈക്കോടതി

November 5, 2022
News

പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് അർജൻ്റീനയും പോളണ്ടും ഇന്നിറങ്ങും

November 30, 2022
News

ഇത് സത്യമാണോ…? മെസ്സിയുടെ കളി നേരിൽ കണ്ട അമ്പരപ്പിൽ 14 കാരൻ നിബ്രാസ് 

December 10, 2022
EntertainmentNews

‘ദൈവത്തെ കണ്ടാല്‍ കൈകൊടുക്കും, കുമ്പിടില്ല’; രജിനികാന്ത്‌-യോഗി സന്ദര്‍ശനത്തിന് പിന്നാലെ കമല്‍ഹാസന്റെ പഴയ പ്രസംഗം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

August 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?