EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ; യുഎസില്‍ ആദ്യം നടപ്പാക്കുന്ന സ്ഥലമായി അലബാമ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ; യുഎസില്‍ ആദ്യം നടപ്പാക്കുന്ന സ്ഥലമായി അലബാമ
News

നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ; യുഎസില്‍ ആദ്യം നടപ്പാക്കുന്ന സ്ഥലമായി അലബാമ

Web News
Last updated: January 26, 2024 1:15 PM
Web News
Published: January 26, 2024
Share

യുഎസിലെ അലബാമയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. കൊലപാതക കേസില്‍ പ്രതിയായ കെന്നെത്ത് യുജിന്‍ സ്മിത്ത് എന്നയാളെയാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. 1989ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.

‘നൈട്രജന്‍ ഹൈപോക്‌സിയ” എന്നറിയപ്പെടുന്ന ശിക്ഷാരീതി നടപ്പിലാക്കാന്‍ കോടതി ഉത്തരവിട്ടത് ആദ്യമായാണ്. നേരത്തെ 2022ല്‍ രാസവസ്തു കുത്തിവെച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ‘നൈട്രജന്‍ ഹൈപോക്‌സിയ” എന്ന രീതി ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. ജനുവരി 25നായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളഇല്‍ 27 എണ്ണത്തില്‍ മാത്രമാണ് വധശിക്ഷ നിയമപരമായിട്ടുള്ളത്. ഇതില്‍ ‘നൈട്രജന്‍ ഹൈപോക്‌സിയ” നിയമപരമായിട്ടുള്ള അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് അലബാമ.

നേരത്തെ മിസ്സിസിപ്പി, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങളിലും നൈട്രജന്‍ ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കാന്‍ അനുമതിയുണ്ടെങ്കിലും ഇതുവരെ പ്രയോഗിച്ചിട്ടില്ല. നൈട്രജന്‍ ശ്വസിപ്പിച്ചാണ് വധശിക്ഷ രീതി. ഈ രീതി ഉപയോഗിച്ച് ആദ്യമായി വധ ശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമായി അലബാമ.

നൈട്രജന്‍ ഹൈപോക്‌സിയ രീതി വഴി വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെന്നത്ത് സ്മിത്ത് കോടതിയെ സമീപിച്ചെങ്കിലും യുഎസ് ജില്ലാ ജഡ്ജി ആര്‍ ഓസ്റ്റിന്‍ ഹഫക്കര്‍ തള്ളുകയായിരുന്നു.

അലബാമയില്‍ പാസ്റ്ററിന്റെ ഭാര്യ എലിസബത്ത് സെന്നറ്റിനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ മറ്റൊരു പ്രതിയുടെ വധശിക്ഷ 2010ല്‍ നടപ്പാക്കിയിരുന്നു. 45 കാരിയായ യുവതിയുടെ നെഞ്ചില്‍ എട്ട് തവണയും കഴുത്തിന്റെ ഇരുവശത്തും ഒരു തവണയും കുത്തേറ്റതായി കണ്ടെത്തിയിരുന്നു.

TAGGED:Alabamanitrogen hypoxiaU.S
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസർവ് ബാങ്ക്;25 ലക്ഷത്തിന് മുകളിൽ വ്യക്തി​ഗത വായ്പ നൽകാനാവില്ല

June 25, 2024
News

കണ്ണീർ കടലായി താനൂർ: തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞ് 21 പേർ മരണം, മരിച്ചവരിൽ ആറ് കുട്ടികളും

May 7, 2023
News

‘ആവശ്യത്തിലധികം ആഘോഷിച്ചു, കെട്ടിച്ചമച്ചതാണെന്ന് നിങ്ങള്‍ക്കും അറിയാം എനിക്കും അറിയാം’; പ്രതികരണവുമായി കെ ദിവ്യ

June 22, 2023
News

ഗുരുവായൂരപ്പന് വഴിപാടായി 29 ലക്ഷം രൂപയുടെ പുത്തൻ മഹീന്ദ്ര എക്സ്.യു.വി 700

July 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?