ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ട്ടിച്ചുകൊണ്ട് അൽ സാബി ഗ്രൂപ്പ്. ഫെപ്പി .കോം എന്നപേരിൽ ഓൺലൈനിൽ തിരഞ്ഞാൽ ഉൽപ്പങ്ങൾ അടുത്തറിയുവാനും ആവിശ്യം അനുസരിച്ചു വാങ്ങുവാനും സാദിക്കും .ഉത്ഘാടനത്തോട്അ നുബന്ധിച്ചു വലിയ ഓഫറുകൾ പ്രഖ്യാപിചാണ് ഫെപ്പി .കോം ഉപഭോകതാക്കളെ കാത്തിരിക്കുന്നത് .
കെട്ടിട നിർമ്മാണ സാമഗ്രികൾ മുതൽ വീട്ടുപകരണങ്ങൾ വരെ ഒരുക്കിയാണ് ഫെപ്പി .കോം യു .എ .ഇ യിൽ തുടക്കം കുറിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ ടി .ആർ വിജയകുമാർ ,സി .ഇ .ഒ യും മാനേജിങ് ഡയറക്ടറുമാരുമായ അമൽ വിജയകുമാർ ,വിമൽ വിജയകുമാർ തുടങ്ങിയവർ സംയുക്തമായി ഉത്ഘാടനം നിർവഹിച്ചു .
ഫെപ്പി .കോമിലൂടെ വലിയ തോതിൽ ഡിസ്‌കൗണ്ടുകൾ നേടിയെടുക്കുന്നതിനൊപ്പം ഈസി ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് രീതിയും ലഭ്യമാണ് .നിർമ്മാണ സാമഗ്രികളായ സ്റ്റീൽ ,സിമന്റ്, പെയിന്റ്, തുടങ്ങി ആയിരകണക്കിന് കെട്ടിട നിർമ്മാണ ഉൽപ്പങ്ങൾ ആപ്പിലൂടെ വിലനിലവാരം ,ഗുണനിലവാരം താരതമ്യം ചെയ്തു വാങ്ങുവാൻ സാദിക്കും . ഒപ്പം വീട്ടുപകരങ്ങൾ വാങ്ങുവാനും അവസരം ഉണ്ട് .ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി എത്തിയ ഫെപ്പിയുടെ സേവനങ്ങൾ നിലവിൽ യു .എ .ഇ ലഭ്യമാണ് .വരും കാലങ്ങളിൽ ജി.സി.സി രാജ്യങ്ങൾ കേന്ദ്രികരിച്ചു പ്രവർത്തിക്കാണ് പദ്ധതിയെന്ന് അൽ സാബി ഗ്രൂപ്പ് മാനേജിങ് ഡയറക്ട്ടറും സി.ഒ യുമായ വിമൽ വിജയകുമാർ പറഞ്ഞു .
ഒരു മേൽക്കൂരയ്ക്ക് കീഴിൽ കെട്ടിടങ്ങൾക്ക് വേണ്ട സാമഗ്രികൾക്കപ്പുറം ,ഗ്രഹോപകാരണങ്ങളും സപ്ലൈ ആൻഡ് അപ്ലൈ സംവിധാനവും ലഭ്യമാണ് .ഫെപ്പി .കോം വെബ്സൈറ്റ് വഴിയോ അപ്ലിക്കേഷനിലൂടെയോ ലളിതമായ രീതിയിൽ ഉൽപ്പങ്ങൾ വാങ്ങുവാൻ ഉള്ള അവസരം ഒരുകുകയാണ് ഓൺലൈനിലെ ബിൽഡിംഗ് മെറ്റീരിയൽസ് ഹൈപ്പർ മാർക്കറ്റആയ ഫെപ്പി.കോം .