EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹിരാകാശത്ത് നിന്നുള്ള സെൽഫിയുമായി സുൽത്താൻ അൽനെയാദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹിരാകാശത്ത് നിന്നുള്ള സെൽഫിയുമായി സുൽത്താൻ അൽനെയാദി
News

ബഹിരാകാശത്ത് നിന്നുള്ള സെൽഫിയുമായി സുൽത്താൻ അൽനെയാദി

Web Editoreal
Last updated: March 8, 2023 11:11 AM
Web Editoreal
Published: March 8, 2023
Share

എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) ഡോക്ക് ചെയ്ത് ഒരാഴ്ച പിന്നിടുകയാണ്. ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം ബഹിരാകാശത്ത് നിന്നുള്ള തന്റെ ആദ്യ സെൽഫികൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ലോഗോയുള്ള നീല ടീ-ഷർട്ട് ധരിച്ചാണ് അൽനെയാദി സെൽഫിയ്ക്കായി പോസ് ചെയ്തിരിക്കുന്നത്.
“ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് സല്യൂട്ട്,”, “ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്റെ നേതാക്കളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അന്തരിച്ച ഷെയ്ഖ് സായിദിന്റെ അഭിലാഷം ഹൃദയത്തിൽ കൊണ്ടുനടക്കുകയും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. സ്വപ്നം സാക്ഷാത്കരിച്ചു, ഇപ്പോൾ ഞങ്ങൾ വലിയ സ്വപ്നം കാണുന്നു“ എന്നെഴുതിയാണ് സെൽഫികൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

From space, I salute earth. ????

I salute our homeland and its leaders. I salute all those who carried Zayed’s Ambition in their hearts and aim high to the sky.

The dream has come true and now we dream bigger. ???????? pic.twitter.com/hkHa2zGKWm

— Sultan AlNeyadi (@Astro_Alneyadi) March 8, 2023


അതേസമയം ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുൽത്താൻ അൽ നെയാദിയും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിൽ വീഡിയോ കോളിൽ സംസാരിച്ചു. ബഹിരാകാശ നിലയത്തിലെത്തിയ ശേഷം സുൽത്താൻ അൽ നെയാദി ഭൂമിയിലേക്കു നടത്തുന്ന ആദ്യ വീഡിയോ കോളായിരുന്നു ഇന്നലത്തേത്.

ബഹിരാകാശ നിലയത്തിലെ വിശേഷങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ശരീരം ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളുവെന്നും ജോലിക്ക് ഇതൊന്നും തടസ്സമല്ലെന്നും സുൽത്താൻ പറഞ്ഞു. ബഹിരാകാശ നിലയത്തിൽ ഇത് ആറാം ദിവസമാണ്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹെസ്സാ അൽ മൻസൂരിക്കു പിന്നാലെ കൂടുതൽ ഇമറാത്തികളെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന വാക്കു പാലിച്ചതിനു ഷെയ്ഖ് മുഹമ്മദിനോട് സുൽത്താൻ നന്ദി പറഞ്ഞു. വീഡിയോ കോളിന് സാക്ഷ്യം വഹിക്കാൻ ആദ്യ സഞ്ചാരി ഹെസ്സാ അൽ മൻസൂരിയും ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ എത്തിയിരുന്നു. സുൽത്താൻ അൽ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻസ് ഹോബർഗ്, റഷ്യൻ സഞ്ചാരി അൻഡ്രേ ഫെഡിയിവ് എന്നിവരുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്.

TAGGED:NASASpace centrespace selfieSultan Al Neyadi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

DiasporaNews

യുഎഇ ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനം

May 10, 2023
News

ആകാശക്കുതിപ്പില്‍ റിക്കോര്‍ഡിട്ട് ഇന്ത്യ

December 11, 2022
NewsSports

ടി20 ലോകകപ്പിലെ തോൽവി; സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ട് ബിസിസിഐ

November 19, 2022
News

വയനാട് കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മൃതദേഹവുമായി ജനപ്രതിഷേധം; എസ് പിയെ തടഞ്ഞു

February 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?