EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യാത്രാദുരിതത്തിന് അൽപം ആശ്വാസം; കണ്ണൂരിലേക്ക് പുതിയ സർവ്വീസുമായി എയർഇന്ത്യ എക്സ്പ്രസ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യാത്രാദുരിതത്തിന് അൽപം ആശ്വാസം; കണ്ണൂരിലേക്ക് പുതിയ സർവ്വീസുമായി എയർഇന്ത്യ എക്സ്പ്രസ്സ്
News

യാത്രാദുരിതത്തിന് അൽപം ആശ്വാസം; കണ്ണൂരിലേക്ക് പുതിയ സർവ്വീസുമായി എയർഇന്ത്യ എക്സ്പ്രസ്സ്

ചൊവ്വ,വെള്ളി ദിവസങ്ങളിലാകും പുതിയ സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി. അലോഗ് സിങ് അറിയിച്ചു.

Web Desk
Last updated: June 16, 2023 12:26 PM
Web Desk
Published: June 16, 2023
Share

ദുബായ് : വടക്കൻ കേരളത്തിൽ യു.എ.ഇയിലേക്കുള്ള യാത്രാദുരിതത്തിന് താത്കാലിക ആശ്വാസം. കണ്ണൂ‍ർ – ഷാർ‌ജ റൂട്ടിൽ കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്. ചൊവ്വ,വെള്ളി ദിവസങ്ങളിലാകും സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി. അലോഗ് സിങ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15-ന് എയർ ഇന്ത്യയുടെ ഐ.എക്സ് 741 വിമാനം ഷാർജയിലേക്ക് പുറപ്പെടും. യു.എ.ഇ. സമയം വൈകീട്ട് 5.35-ന് വിമാനം ഷാർജയിലെത്തും. വൈകിട്ട് 6.35-ന് ഷാ‍ർജയിൽ നിന്നുള്ള വിമാനം രാത്രി 11.50ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച രാത്രി 10.35-ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് അർധരാത്രി 12.55 ഷാർ‌ജയിലെത്തുന്ന രീതിയിലാണ് പുതിയ സർവ്വീസ്. രാത്രി പതിനൊന്ന് മണിക്ക് ഷാർജയിൽ നിന്നും പുറപ്പെടുന്ന ഐ.എക്സ് 742 വിമാനം പുലർച്ചെ 4.15ന് കണ്ണൂരിലെത്തും.

പ്രവാസി മലയാളികളുടെ യാത്രദുരിതം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാറ്റ്സ് (വെയ്ക്) സമർപ്പിച്ച നിവേദനം സ്വീകരിച്ച് കൊണ്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് എംഡി പുതിയ സർവ്വീസ് തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. വെയ്ക് പ്രസിഡന്റ് സി.കെ. രാജഗോപാൽ, ജനറൽ സെക്രട്ടറി മുഹമ്മദ് മഹ്മൂദ്, എൽ.സി. കാസിം, ടി.പി. സുധീഷ്, അഡ്വ. ഹാഷിക്ക് തുടങ്ങിയവരാണ് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി. അലോഗ് സിങിനെ കണ്ടത്. സ്കൂൾ അവധിക്കാലവും ബലിപെരുന്നാളും കാരണം കഴിഞ്ഞ കുറച്ചു കാലമായി വിമാനയാത്രാനിരക്കിൽ വൻകുതിപ്പാണ് ഉണ്ടായത്. നാട്ടിലെത്താൻ കൊതിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് അൽപം ആശ്വാസം തരുന്നതാണ് എയർഇന്ത്യ എക്സ്പ്രസിൻ്റെ തീരുമാനം.

TAGGED:airindiaAirindia ExpressKannur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മിഠായി തെരുവിലൂടെ നടന്ന്, ഹല്‍വ സ്‌റ്റോറില്‍ കയറി ഗവര്‍ണര്‍; പൊലീസ് സുരക്ഷ വേണ്ടെന്ന് വാദം

December 18, 2023
News

പതിവ് തെറ്റാതെ സിജു എത്തി മനസ്സും വയറും നിറയ്ക്കാൻ ഭക്ഷണ പൊതികളുമായി

July 16, 2023
News

‘അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നിര്‍ദേശം നല്‍കിയിട്ടുണ്ടാകാം, സത്യം മാത്രമേ പറയൂ’, സി.ബി.ഐ ഓഫീസിലെത്തി കെജ്‌രിവാള്‍

April 16, 2023
News

ആരോഗ്യനില ഗുരുതരം; അബ്ദുൾ നാസർ മഅദ്നിയെ വെൻ്റിലേറ്ററിലേക്ക് മാറ്റി

March 28, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?