EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എ.ഐ ഡീപ്പ് ഫേക്ക് വഴി തട്ടിപ്പ്: ഇരയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വാട്‌സ്ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എ.ഐ ഡീപ്പ് ഫേക്ക് വഴി തട്ടിപ്പ്: ഇരയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വാട്‌സ്ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിച്ചു
News

എ.ഐ ഡീപ്പ് ഫേക്ക് വഴി തട്ടിപ്പ്: ഇരയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വാട്‌സ്ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തി മരവിപ്പിച്ചു

Web News
Last updated: July 17, 2023 11:41 AM
Web News
Published: July 17, 2023
Share

കോഴിക്കോട്ടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി തട്ടിപ്പ് നടത്തിയതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടാക്കാന്‍ സാധ്യതയെന്ന് പൊലീസ്. പരാതിക്കാരന്റെ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഹാക്ക് ചെയ്താകാം പ്രതികള്‍ തട്ടിപ്പ് നടത്താനായി വിവരങ്ങള്‍ ശേഖരിച്ചതെന്ന് പൊലീസ്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പണം തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രതി വിളിച്ച ഫോണ്‍ നമ്പറിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

പരാതിക്കാരനായ പി.എസ് രാധാകൃഷ്ണന്‍ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കൂടുതല്‍ വിവരങ്ങള്‍ കൈമാറി. പരാതിക്കാരന്‍ അംഗമായ വാട്‌സാപ് ഗ്രൂപ്പ് വഴിയാകാം ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുക. രാധാകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്നും ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞു.

നഷ്ടമായ 40,000 രൂപയുടെ കൈമാറ്റം തടഞ്ഞതായി പൊലീസ് അറിയിച്ചു. രത്‌നാകര്‍ ബാങ്കിലെ ഗുജറാത്തിലെ ഒരു അക്കൗണ്ടിലേക്കാണ് ആദ്യം പണം പോയത്. പിന്നീട് മഹാരാഷ്ട്രയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഈ പാണം ട്രാന്‍സ്ഫര്‍ ചെയ്തു. ഈ അക്കൗണ്ട് ഫ്രീസ് ചെയ്തിട്ടുണ്ടെന്നും ഡി.സി.പി അറിയിച്ചു.

വാട്‌സാപ്പ് കോളിലൂടെ എ.ഐ സാങ്കേതിക വിദ്യയായ ഡീപ് ഫേക്ക് വഴിയാണ് പഴയ സുഹൃത്താണെന്ന വ്യാജേന പണം തട്ടിയത്. ആശുപത്രി ചെലവിനാണെന്നും താന്‍ ദുബായില്‍ നിന്ന് എത്തിയാല്‍ ഉടന്‍ പണം അക്കൗണ്ടില്‍ ഇടാമെന്നും പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്. ആദ്യം പണം ഇട്ടു, രണ്ടാമതും പണം ചോദിച്ചതോടെയാണ് സംശയം തോന്നിയത്. പിന്നീട് കൈവശമുണ്ടായിരുന്ന നമ്പറില്‍ ഈ സുഹൃത്തിനെ ബന്ധപ്പെട്ടതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞത്. പിന്നാലെ പരാതിപ്പെടുകയായിരുന്നു. കോഴിക്കോട് പാലാഴി സ്വദേശിയാണ് തട്ടിപ്പിനിരയായ രാധാകൃഷ്ണന്‍.

TAGGED:AIAI Fraudmoney fraud case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആവേശത്തോടെ അഭിപ്രായം പറയുന്ന മതനേതൃത്വം ഡോ. ഷഹന ജീവിതം അവസാനിപ്പിച്ചപ്പോള്‍ മൗനം പാലിച്ചതെന്തുകൊണ്ട്? സ്പീക്കര്‍

December 19, 2023
News

‘അവര്‍ നിരപരാധികള്‍’; എന്തുകൊണ്ട് പലസ്തീനെ പിന്തുണയ്ക്കണം; ചര്‍ച്ചയായി എം സ്വരാജിന്റെ പോസ്റ്റ്

October 12, 2023
News

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

April 1, 2023
EntertainmentNews

കരയുന്ന ആണുങ്ങള്‍, ബോളിവുഡിന്റെ അവര്‍ ഗ്ലാമറില്‍ നിന്ന് മാറി ഒരു ചിത്രം; കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ്

December 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?