EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീപ് അഹമ്മദിനെ ഫിക്കി മിഡില്‍ ഈസ്റ്റ് ചെയര്‍മാനായി നിയമിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീപ് അഹമ്മദിനെ ഫിക്കി മിഡില്‍ ഈസ്റ്റ് ചെയര്‍മാനായി നിയമിച്ചു
Business

ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീപ് അഹമ്മദിനെ ഫിക്കി മിഡില്‍ ഈസ്റ്റ് ചെയര്‍മാനായി നിയമിച്ചു

Web News
Last updated: May 31, 2023 3:29 PM
Web News
Published: May 31, 2023
Share

ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീപ് അഹമ്മദിനെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്‌സിസിഐ) മിഡില്‍ ഈസ്റ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി നിയമിച്ചു.

മിഡില്‍ ഈസ്റ്റിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ഏഷ്യ പസഫിക് പ്രദേശങ്ങളിലുമായി പത്ത് രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ കമ്പനിയായ ലുലു ഫൈനാന്‍സ് ഹോള്‍ഡിംഗ്‌സിന്റെ സാന്നിധ്യമുണ്ട്. ബഹുമുഖ സംരംഭകനായ അദീപ് അഹമ്മദ് സാമ്പത്തിക സേവന രംഗത്തും ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. നിരവധി വര്‍ഷമായി ഇന്ത്യയിലെ വിവിധ വ്യവസായ സംഘടനകളുമായി ഇടപെടുന്ന അദീപ് ഇന്ത്യയും ജിസിസി രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം ഇടപെടുന്ന മുഖവുമാണ്.

ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ഫിക്കി (എഫ്‌സിസിഐ) മിഡില്‍ ഈസ്റ്റ് കൗണ്‍സിലിന്റെ ആറാമത് യോഗത്തിലാണ് അദീപിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. യോഗത്തില്‍ ഷൈലേഷ് പതക്ക് – സെക്രട്ടറി ജനറല്‍ ഓഫ് എഫ്‌സിസിഐ, ഗൗതം ഘോഷ് – സീനിയര്‍ ആന്‍ഡ് റീജിയണല്‍ ഹെഡ് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ, ദീപ്തി പന്ത് – ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ എന്നിവര്‍ പങ്കെടുത്തു. രണ്ടിടത്തും ബിസിനസിന്റെ വളരുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ചും ഇവര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതോടൊപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ആസൂത്രണവും, അത് നടപ്പിലാക്കുന്നതിനായി ബിസിനസ്സ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള രാജ്യത്തിന്റെ അംബാസഡര്‍മാരെ കണ്ടെത്തുകയും ചെയ്തു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സമ്മിറ്റ് സ്വാഗതം ചെയ്തു. കൂടാതെ വിദേശ കാര്യമന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പ് സെക്രട്ടറി സതീഷ് ശിവനും ഇന്ത്യന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും പങ്കെടുത്ത ചര്‍ച്ചയും നടന്നു. ഒമാനിലെ ഓയില്‍ ആന്‍ ഗ്യാസ് സെക്ടറിനെക്കുറിച്ചുള്ള പ്രസന്റേഷനും ഉച്ചകോടിയില്‍ നടന്നു.

TAGGED:adeeb ahamedbusiness news
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

ഫോർബ്സ് സമ്പന്ന പട്ടിക; മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം.എ യൂസഫലി

October 9, 2025
Business

ഒരു തുള്ളി മദ്യം വിൽക്കാതെ തെലങ്കാന എക്സൈസ് സമ്പാദിച്ചത് 2,600 കോടി രൂപ

August 20, 2023
Business

എബിസി കാർഗോ സെൻ്റ് ആൻഡ് ഡ്രൈവ് സീസൺ ടു രണ്ടാംഘട്ട നറുക്കെടുപ്പ് റിയാദിൽ നടന്നു

May 14, 2023
Business

ഭോപ്പാലിൽ നിന്നും 55 മിനിറ്റിൽ ഇൻഡോർ: എയർ ടാക്സി സർവ്വീസുമായി മധ്യപ്രദേശ് സർക്കാർ

June 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?