EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇംഗ്ലീഷ് വിംഗ്ലിഷിൽ നടി ശ്രീദേവിയണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഇംഗ്ലീഷ് വിംഗ്ലിഷിൽ നടി ശ്രീദേവിയണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു
EntertainmentNews

ഇംഗ്ലീഷ് വിംഗ്ലിഷിൽ നടി ശ്രീദേവിയണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു

News Desk
Last updated: October 4, 2022 12:41 PM
News Desk
Published: October 4, 2022
Share

ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഇംഗ്ലിഷ് വിംഗ്ലിഷിൽ നടി ശ്രീദേവി അണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു. സിനിമയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ലേലം പ്രഖ്യാപിചിരിക്കുന്നത്. ലേലത്തിൽ നിന്നും ലഭിക്കുന്ന തുക പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് നൽകുക.

ഇംഗ്ലീഷ് വീഗ്ലീഷിൽ ശശി എന്ന കഥാപാത്രത്തെയാണ് ശ്രീദേവി അവതരിപ്പിച്ചത്. കഥാപാത്രം ഉടുത്തിരുന്ന സാരികൾ 10 വർഷമായി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. പത്താം വാർഷികത്തോടനുബന്ധിച്ച് അന്ധേരിയിൽ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങും ഉണ്ടാകുമെന്ന് സംവിധായിക ഗൗരി ഷിൻഡെ പറഞ്ഞു.

15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു ഇംഗ്ലിഷ് വിംഗ്ലിഷ്. പ്രശസ്ത ഡിസൈനർ സബ്യസാച്ചി മുഖർജിയായിരുന്നു ചിത്രത്തിൽ ശ്രീദേവിയുടെ കഥാപാത്രം ധരിച്ചിരുന്ന മനോഹര സാരികൾ ഒരുക്കിയത്. 2012ഒക്ടോബർ 5 ഇൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. പിന്നാലെ തമിഴ് ഫാന്റസി ആക്ഷൻ-അഡ്വഞ്ചർ ചിത്രമായ പുലി, ഹിന്ദി ക്രൈം ത്രില്ലറായ മോം എന്നീ സിനിമകളിലും ശ്രീദേവി പ്രധാന വേഷത്തിൽ അഭിനയിച്ചു. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി സിനിമാലോകത്തോട് വിടപറഞ്ഞത്.

TAGGED:Actress SrideviEnglish Vinglish
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സെക്രട്ടറിയേറ്റ് അനക്സിൽ ശുചിമുറി ഉപയോ​ഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്

November 21, 2024
News

കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു;മരത്തിൽ പിടിച്ചു കിടന്ന് 2 യാത്രക്കാർ രക്ഷപ്പെട്ടു

June 27, 2024
News

ലോകം പറയണം വൗ വേർസറ്റൈൽ; വ്യത്യസ്ഥമായ ​ഗെറ്റപ്പിൽ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരസ്യത്തിൽ ഫഹദ് ഫാസിൽ

December 30, 2024
News

കർഷകർക്ക് തക്കാളി ലോട്ടറി: ആന്ധ്രയിലെ കർഷകൻ ഒരു മാസം കൊണ്ട് നേടിയത് 3 കോടി

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?