EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വരാപ്പുഴയിൽ നടിയുടെ ഭർത്താവും മകനും ആത്മഹത്യ ചെയ്ത സംഭവം: കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > വരാപ്പുഴയിൽ നടിയുടെ ഭർത്താവും മകനും ആത്മഹത്യ ചെയ്ത സംഭവം: കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്
Uncategorized

വരാപ്പുഴയിൽ നടിയുടെ ഭർത്താവും മകനും ആത്മഹത്യ ചെയ്ത സംഭവം: കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്

Web Desk
Last updated: May 30, 2024 2:47 PM
Web Desk
Published: May 30, 2024
Share

വരാപ്പുഴ: വരാപ്പുഴയിൽ നാല് വയസ്സുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്. യൂട്യൂബറും അഡൽട്ട് വെബ് സീരീസുകളിൽ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവ് ഷെരീഫും നാല് വയസ്സുള്ള മകൻ അൽ ഷിഫാഫിനെയുമാണ് കഴിഞ്ഞ ദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിരോധിത അഡൽട്ട് കണ്ടൻ്റ് വെബ് സൈറ്റായ യെസ്മയിൽ അഭിനയിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ ദിയ ഗൗഡ എന്ന ഖദീജയാണ് ഷെരീഫിൻ്റെ ഭർത്താവ്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് ഇയാൾ. തൃശ്ശൂ‍ർ ചാവക്കാട് സ്വദേശിനിയാണ് ഖദീജ. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. മൂന്നാഴ്ച മുൻപാണ് ഷെരീഫും മകനും വരാപ്പുഴ മണ്ണുംതുരത്തിലുള്ള വാടകവീട്ടിൽ താമസമാക്കിയത്. എന്നാൽ ഇവരോടൊപ്പം ഖദീജയുണ്ടായിരുന്നില്ല. ഇവ‍ർ ആലുവയിലെ ഫ്ളാറ്റിൽ തന്നെയായിരുന്നു താമസം.

ബുധനാഴ്ച പുല‍ർച്ചെ ഒന്നരയോടെയാണ് ഷെരീഫിനേയും മകനേയും വീടിൻ്റെ ഒന്നാം നിലയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് ഇയാൾ ഖദീജയെ വിളിച്ച് മകനെ കൊന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഖദീജ ഈ വിവരം മണ്ണുംതുരുത്തിലുള്ള അയൽവാസിയെ വിളിച്ചു പറഞ്ഞു. മണ്ണുംതുരുത്തിലുള്ള മറ്റൊരാളെ വിളിച്ച് ഖദീജയുടെ സുഹൃത്തും ഇതേ വിവരം കൈമാറി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തേക്ക് എത്തി. എന്നാൽ ഇതിനും മുൻപേ തന്നെ ഷെരീഫും മകനും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാൻ ഖദീജ എത്തിയില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. വളാഞ്ചേരിയിൽ നിന്നും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

Uncategorized

പുതുമോടിയിൽ ഗുരുവായൂർ ക്ഷേത്രനടപ്പുര, താഴികക്കുട സമർപ്പണം നാളെ

May 19, 2024
NewsUncategorized

കെ എസ് യു അവകാശപത്രിക മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

July 9, 2024
Uncategorized

കട്ടപ്പമാരെ കൂടെ നിർത്തി മുന്നോട്ട് പോകാനാവില്ല, യൂത്ത്കോണ്‍ഗ്രസ് വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം

August 22, 2025
Uncategorized

കാട്ടുപന്നി ആക്രമണത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു; വിദ്യാർത്ഥികൾക്ക് പരിക്ക്

July 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?