EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്ന് സൃഷ്ടിച്ചിരിക്കുന്നു; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്ന് സൃഷ്ടിച്ചിരിക്കുന്നു; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍
Entertainment

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്ന് സൃഷ്ടിച്ചിരിക്കുന്നു; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍

Web News
Last updated: June 14, 2023 6:55 AM
Web News
Published: June 14, 2023
Share

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത്. ഷൂട്ടിംഗ് അവസാനിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്നാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. കാലാവസ്ഥ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്നേ ഉള്ളു. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? ലിജോ നമ്മളെക്കുറിച്ചാണ് അറിയേണ്ടത്. ഇത് നിങ്ങളുടെ മികച്ച സിനിമകളിലൊന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി. കാലാവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും നല്ലരീതിയില്‍ പൂര്‍ത്തീകരിച്ചു. സിനിമ ഓടുന്നതൊക്കെ പിന്നെയുള്ള കാര്യമാണ്. എന്തായാലും ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്ന് നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

ഷിബു ബേബി ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരും ചിത്രിത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ റിലീസിംഗ് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോയുടെതായി അവസാനമിറങ്ങിയ ചിത്രം. നന്‍പകല്‍ നേരത്ത് മയക്കം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

TAGGED:lijo jose pellisseryMalaikottai Vaalibanmohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

‘എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേകം’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

July 22, 2023
Entertainment

പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’യിലെ ഗാനത്തിൻ്റെ ചിത്രീകരണം ഇറ്റലിയിൽ

March 7, 2024
EntertainmentNews

രഞ്ജിത്തിന്റെ വിവാദ അഭിമുഖം; വിശദീകരണം തേടി സജി ചെറിയാന്‍

December 13, 2023
Entertainment

ജയിലർ തേരോട്ടം: രജനീകാന്തിന് ലാഭവിഹിതവും ആഡംബരകാറും സമ്മാനിച്ച് കലാനിധി മാരൻ

September 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?