EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇനി ചിരിയോർമ: നടൻ മാമുക്കോയ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇനി ചിരിയോർമ: നടൻ മാമുക്കോയ അന്തരിച്ചു
News

ഇനി ചിരിയോർമ: നടൻ മാമുക്കോയ അന്തരിച്ചു

ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തീർത്തും മോശമായിരുന്നു. 

Web Desk
Last updated: April 26, 2023 8:38 AM
Web Desk
Published: April 26, 2023
Share

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞു വീണ മാമുക്കോയയെ ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി വെൻ്റിലേറ്ററിൽ തുടരുകയായിരുന്ന അദ്ദേഹത്തിൻ്റെ മസ്തിഷ്കത്തിൻ്റെ പ്രവർത്തനം ഇതിനിടയിൽ സ്തംഭിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് 01.05ഓടെയാണ് മരണം സംഭവിച്ചത്. മരണസമയത്ത് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. വിഎം വിനു അടക്കമുള്ള ചലച്ചിത്ര പ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തീർത്തും മോശമായിരുന്നു.

ബേപ്പൂർ അരക്കിണറിലുള്ള മാമുക്കോയയുടെ വീട്ടിലേക്കാവും ആദ്യം മൃതദേഹം കൊണ്ടു പോകുക. തുടർന്ന് കോഴിക്കോട് ടൗൺ ഹാളിൽ മൃതദേഹം പൊതുദ‍ർശനത്തിനായി വയ്ക്കും എന്നാണ് വിവരം. മരണവിവരം അറിഞ്ഞ് കോഴിക്കോട് എംപി എംകെ രാഘവൻ, ഡെപ്യൂട്ടി മേയ‍ർ മുസാഫ‍ർ അഹമ്മദ് എന്നിവ‍ർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.

TAGGED:mamukoyaRIP mamukoya
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

വർണാഭമായ ഷാർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി

November 7, 2024
News

ബിജെപി സഖ്യം വിട്ട് അണ്ണാ ഡിഎംകെ: തമിഴ്നാട്ടിൽ തനിച്ച് മത്സരിക്കും

September 25, 2023
News

ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക്: ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു

September 14, 2022
News

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്ന ഇസ്രായേലി ഗൂഢസംഘം ഹൊഹേ: ഇന്ത്യയിലും പ്രവർത്തിച്ചതായി ദി ഗാർഡിയൻ

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?