EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു
Entertainment

നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു

Web Desk
Last updated: November 9, 2023 4:27 PM
Web Desk
Published: November 9, 2023
Share

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മിമിക്രി വേദികളിലൂടെ കലാരം​ഗത്ത് സജീവമായ മുഹമ്മദ് ഹനീഫ് കലാഭവനിൽ എത്തുന്നതോടെയാണ് കലാഭവൻ ഹനീഫായി അറിയപ്പെടാൻ തുടങ്ങിയത്. വാഹിദയാണ് ഹനീഫിൻ്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നിവർ മക്കളാണ്.

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ഹനീഫയെ കുടുംബം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ശേഷവും ആരോഗ്യനില കൂടുതൽ വഷളാവുന്ന നിലയുണ്ടായി. ഇന്ന് വൈകിട്ട് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹനീഫയുടെ സംസ്കാരം നാളെ മട്ടാഞ്ചേരിയിൽ നടക്കും.

1990-ൽ പുറത്തിറങ്ങിയ ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് ഹനീഫ് അഭിനയരം​ഗത്തേക്ക് കടന്നു വരുന്നത്. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങളിൽ ഹനീഫിൻ്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 33 വർഷം നീണ്ട അഭിനയജീവിതത്തിനിടെ നിരവധി സിനിമകളിൽ ഹനീഫ് അഭിനയിച്ചു. ഇതിലേറെയും കോമഡി ചിത്രങ്ങളായിരുന്നു.

സ്കൂൾ പഠനകാലത്ത് തന്നെ മിമിക്രിയിൽ സജീവമായ ഹനീഫ് പിന്നീട് സെയിൽസ് പേഴ്സണായി ജോലി ചെയ്യുമ്പോൾ തന്നെ മിമിക്രി ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്നു. കലാഭവനിലെത്തിയതോടെ കൂടുതൽ വേദികളിലേക്കും കാണികളിലേക്കും എത്താൻ ഹനീഫിന് വഴിയൊരുങ്ങി. നടൻമാരായ നെടുമുടി വേണുവിനെയും രാഘവനെയും അനുകരിക്കുന്നതിൽ ഹനീഫ് മികവ് കാണിച്ചിരുന്നു.

സിനിമയിൽ സജീവമാകുന്നതിന് മുൻപും ശേഷവും മിനിസ്ക്രീനിലും ഹനീഫ് സാന്നിധ്യമറിയിച്ചിരുന്നു. അബിയുടെ കോർണർ, കോമഡിയും മിമിക്സും പിന്നെ ഞാനും, മനസ്സിലൊരു മഴവില്ല്, തിലന തിലന, തുടങ്ങിയ ഷോകളിൽ ഹനീഫ് ഭാഗമായിരുന്നു. മിന്നുകെട്ട് , നാദസ്വരം, തുടങ്ങിയ സീരിയലുകളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്തു. നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് സ്റ്റേജ് ഷോകളിലും ഹനീഫ് പങ്കെടുത്തിട്ടുണ്ട്.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

മമ്മൂട്ടിയുടെ ‘ഭ്രമയുഗം’, ബ്ലാക്ക് ആന്റ് വൈറ്റില്‍ പ്രേക്ഷകരിലേക്ക്

February 3, 2024
EntertainmentNews

സീതാരാമം: തെലുങ്കിൽ മലയാളി താരത്തിന്റെ സിനിമ ആദ്യമായി 50 കോടി ക്ലബ്ബിൽ

August 16, 2022
Entertainment

പ്രഭാസ് ചിത്രം ‘കൽക്കി 2898AD’; ‘ഭുജി ആൻഡ്‌ ഭൈരവ’ ട്രൈലെർ പുറത്ത്: മെയ്‌ 31 മുതൽ ആമസോൺ പ്രൈമിൽ

May 30, 2024
EntertainmentNews

കാർത്തിക് ആര്യനെ ഭയപ്പെടുത്തി ‘മിന്നൽ മുരളി’

December 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?