EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിർമാണ മേഖലയിലെ എൻജിനീയർമാർക്ക് റജിസ്ട്രേഷൻ കാർഡ് നിർബന്ധമാക്കി അബുദാബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിർമാണ മേഖലയിലെ എൻജിനീയർമാർക്ക് റജിസ്ട്രേഷൻ കാർഡ് നിർബന്ധമാക്കി അബുദാബി
News

നിർമാണ മേഖലയിലെ എൻജിനീയർമാർക്ക് റജിസ്ട്രേഷൻ കാർഡ് നിർബന്ധമാക്കി അബുദാബി

News Desk
Last updated: December 19, 2022 10:49 AM
News Desk
Published: December 19, 2022
Share

 

അബുദാബിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കി. സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ ടാം പ്ലാറ്റ്ഫോമിലാണ് റജിസ്റ്റർ ചെയ്യേണ്ടതെന്ന് അബുദാബി നഗരസഭ അറിയിച്ചു. ഈ റജിസ്ട്രേഷൻ കാർഡ് ഉള്ളവരെ മാത്രമേ നിർമാണ മേഖലയിൽ എൻജിനീയറായി ജോലി ചെയ്യാൻ അനുവദിക്കൂ.

നിർമാണ മേഖലയുടെ സേവന ഗുണനിലവാരവും സുരക്ഷയും പ്രഫഷനൽ മികവും ഉയർത്തുകയാണ് ലക്ഷ്യം. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ആർക്കിടെക്ചറൽ എൻജിനീയർമാരും റജിസ്റ്റർ ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റോ റജിസ്ട്രേഷൻ കാർഡോ ഉള്ളവർക്കു മാത്രമേ എൻജിനീയർ വീസ ലഭിക്കൂ. മറ്റു തസ്തികയിൽ ഉള്ളവർക്ക് എൻജിനീയറായി ജോലി ചെയ്യാൻ പാടില്ല.

നിർമാണ മേഖലയിൽ 3 വർഷത്തെ പരിചയമുള്ളവർക്ക് പ്രാക്ടീസിങ് എൻജിനീയർ എന്നും അല്ലാത്തവർക്ക് ട്രെയ്നി എൻജിനീയർ എന്ന കാർഡുമാണ് ലഭിക്കുക. ടാം പോർട്ടലിന്റെ വെബ്സൈറ്റിൽ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, കമ്പനിയുടെ പേര്, മേൽവിലാസം, ബന്ധപ്പെടാനുള്ള നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം. യോഗ്യത, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ തെളിയിക്കുന്ന രേഖകൾ അപ് ലോഡ് ചെയ്യണം.

അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള എൻജിനീയർ ബിരുദ സർട്ടിഫിക്കറ്റോ സെമസ്റ്റർ സംവിധാനത്തിൽ 160 ക്രെഡിറ്റ് അവേഴ്സ്, ക്വാട്ടേർലി സിസ്റ്റത്തിൽ 250 ക്രെഡിറ്റ് അവേഴ്സ് യൂറോപ്യൻ സിസ്റ്റത്തിൽ 36 യൂണിറ്റ് എന്നിവ ലഭിച്ച രേഖ അപ് ലോഡ് ചെയ്യണം. മാർക്ക് ലിസ്റ്റ്, പാസ്പോർട്ട്, സാക്ഷ്യപ്പെടുത്തിയ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയാണ് വേണ്ടത്. വിദേശ രാജ്യങ്ങളിലാണ് തൊഴിൽ പരിചയമെങ്കിൽ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തണം.

TAGGED:engineersregistration cards
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഖത്തറില്‍ ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പ് നടപ്പിലാക്കി

October 24, 2022
News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; 162 പേർ പിടിയിൽ

August 19, 2022
DiasporaNews

എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം; ഗ്രാൻഡ് ടെംപിൾ ജനങ്ങൾക്ക് സമർപ്പിക്കാനൊരുങ്ങി ദുബായ്

October 2, 2022
News

കൈതോലപ്പായയില്‍ പണം കൊണ്ട് പോയത് പിണറായി വിജയന്‍, എകെജി സെന്ററില്‍ എത്തിച്ചത് പി രാജീവ്; ജി ശക്തിധരന്‍

August 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?