EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രിസ്മസ് വിരുന്ന് മനോഹരമായിരുന്നു, പക്ഷെ അവിടെ നാവടക്കിയെങ്കില്‍ അത് വിട്ടുവീഴ്ച ചെയ്യലാണ്, സഭാധ്യക്ഷന്മാര്‍ക്ക് വിമര്‍ശനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്രിസ്മസ് വിരുന്ന് മനോഹരമായിരുന്നു, പക്ഷെ അവിടെ നാവടക്കിയെങ്കില്‍ അത് വിട്ടുവീഴ്ച ചെയ്യലാണ്, സഭാധ്യക്ഷന്മാര്‍ക്ക് വിമര്‍ശനം
News

ക്രിസ്മസ് വിരുന്ന് മനോഹരമായിരുന്നു, പക്ഷെ അവിടെ നാവടക്കിയെങ്കില്‍ അത് വിട്ടുവീഴ്ച ചെയ്യലാണ്, സഭാധ്യക്ഷന്മാര്‍ക്ക് വിമര്‍ശനം

Web News
Last updated: January 4, 2024 3:30 PM
Web News
Published: January 4, 2024
Share

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ക്കെതിരെ മാര്‍ത്താമ്മ സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസിന്റെ വിമര്‍ശനം. മണിപ്പൂര്‍ വിഷയം ധൈര്യത്തോടെ പറയേണ്ടവരോട് പറയേണ്ട പോലെ പറയേണ്ടതാണെന്നും അങ്ങനെ പറഞ്ഞില്ലെങ്കില്‍ അതില്‍ വിട്ടുവീഴ്ച ചെയ്തു എന്നാണ് അര്‍ത്ഥമെന്നും എബ്രഹാം മാര്‍ പൗലോസ് പറഞ്ഞു.

‘മണിപ്പൂര്‍ പോലെയുള്ളത് നിരന്തരമായി നടക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ ധൈര്യത്തോടെ പറയാന്‍ കഴിയണം. ഡല്‍ഹിയില്‍ ക്രിസ്തുമസ് വിരുന്ന് മനോഹരമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നുവെന്നും അത് ഉത്തരാവദിത്തപ്പെട്ടവര്‍ പ്രസംഗത്തില്‍ പറയണമായിരുന്നു. മണിപ്പൂര്‍ ജനത കൊലചെയ്യപ്പെടുമ്പോള്‍ നമ്മുടെ നാവ് അടങ്ങിപോയെങ്കില്‍ നമ്മള് സൗകര്യാര്‍ത്ഥം വിട്ടുവീഴ്ച ചെയ്യുകയാണ്. അതില്‍ നിന്ന് സഭ വിട്ടു നില്‍ക്കണം. ഭാരതത്തിന്റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ സമൂഹം മാറണം,’ എബ്രഹാം മാര്‍ പൗലോസ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കാതിരുന്നതില്‍ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. പ്രാധനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോള്‍ ബാക്കിയുള്ള കാര്യങ്ങള്‍ മറന്നുപോയെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ഭാഷ ശരയില്ലെന്ന് ചൂണ്ടിക്കാട്ടി സജി ചെറിയാനെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ രോമാഞ്ചം, മുന്തിരിവാറ്റ്, കേക്ക് എന്നീ പദങ്ങള്‍ പിന്‍വലിച്ചിരുന്നു.

TAGGED:Christmas celebrationModi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കനത്ത മഴയിൽ ബെംഗളൂരു വെള്ളത്തിനടിയിൽ, മരങ്ങൾ കടപുഴകി, കാറുകൾ വെള്ളത്തിൽ

May 24, 2023
News

ദിലീപിന് നൽകിയ ആനുകൂല്യം തനിക്കും വേണം: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഹൈക്കോടതിയിൽ

December 24, 2025
News

നിയമലംഘകരായ വിദേശികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി

November 15, 2022
DiasporaNews

സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്

August 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?