EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിൽ ഭക്ഷ്യ ഭദ്രതയ്ക്ക് ഏകജാലക വിദ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിൽ ഭക്ഷ്യ ഭദ്രതയ്ക്ക് ഏകജാലക വിദ്യ
News

ഖത്തറിൽ ഭക്ഷ്യ ഭദ്രതയ്ക്ക് ഏകജാലക വിദ്യ

News Desk
Last updated: February 5, 2023 4:53 AM
News Desk
Published: February 5, 2023
Share

ഭക്ഷ്യ ഉൽപാദനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ഫാർമേഴ്‌സ് ഡിജിറ്റൽ ഏകജാലക സംവിധാനം തുടങ്ങാൻ നഗരസഭ മന്ത്രാലയം തയാറെടുക്കുന്നു. ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചതായി കാർഷിക വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി വ്യക്തമാക്കി.

ഏകജാലക സംവിധാനത്തിനു കീഴിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാനും സംയോജിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ സുരക്ഷാ മേഖലയിൽ തീരുമാനമെടുക്കുന്നവർക്ക് ഡാറ്റ അധിഷ്ഠിത നയങ്ങളും ഇടപെടലുകളും നടത്താനും സഹായകമാകും. കാർഷിക, പൗൾട്രി, ക്ഷീര ഫാമുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രാദേശിക ഭക്ഷ്യ ഉൽപാദകരുടെ ഡാറ്റകളും രാജ്യത്ത് ഉൽപാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ലേലം ചെയ്യുന്നതുമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിവരങ്ങളും ശേഖരിക്കും.

ഇവ ഫാർമേഴ്‌സ് ഡിജിറ്റൽ എന്ന ഏകജാലക സംവിധാനത്തിൽ ലഭിക്കും. ഏകജാലക സംവിധാനത്തിലൂടെ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നതിനാൽ ഉചിതവും കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. നിലവിൽ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് വിവര ശേഖരണം. ഏകജാലക സംവിധാനത്തിന്റെ നടപടികൾ ഉടൻ പൂർത്തിയാകും.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു മാർച്ചിൽ 3 പ്രോഗ്രാമുകൾ കൂടി തുടങ്ങും. മറ്റു പ്രോഗ്രാമുകൾ ഈ വർഷത്തിൽ തന്നെ ആരംഭിക്കുമെന്നും അൽ ഖുലൈഫി പറഞ്ഞു. ഭക്ഷ്യോൽപാദനത്തിൽ രാജ്യത്തിന്റെ സ്വയം പര്യാപ്തത സംബന്ധിച്ച വിവരങ്ങൾ ദൈനംദിന അടിസ്ഥാനത്തിൽ ലഭ്യമാക്കും.

പ്രാദേശിക ഉൽപാദനത്തിലൂടെ ഭക്ഷ്യ ലഭ്യത ഉറപ്പാക്കിയും ദീർഘകാലത്തേക്കു സംഭരിക്കാൻ ശേഷിയുള്ള ഭക്ഷ്യസാധനങ്ങൾ മതിയായ അളവിൽ സംഭരിച്ചും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പ്രാധാന്യമാണ് രാജ്യം നൽകുന്നത്.

 

TAGGED:food securityqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ലോകത്തിനുള്ള ഇന്ത്യയുടെ മറുപടി’; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു

September 2, 2022
News

കാറുകൾക്കൊപ്പം വളർന്ന പഞ്ചാബുകാരി, ആരുമില്ലാത്ത കുട്ടികൾക്ക് കരുതലായ ടീച്ചർ

December 17, 2024
News

2025-ലെ ആദ്യ റോൾസ് റോയ്സ് കള്ളിനൻ സീരീസ് സ്വന്തമാക്കി മലയാളിയായ നിഷാദ് ഹുസൈൻ

October 22, 2024
EntertainmentNews

70-ാമത് ദേശീയ ചലച്ചിത്ര അവാർഡ്;മികച്ച ചിത്രം ആട്ടം, നടൻ റിഷഭ് ഷെട്ടി,നടി നിത്യാ മേനോൻ,മാനസി പരേഖ്

August 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?